ആശങ്കയൊഴിഞ്ഞു; തിരുവനന്തപുരത്ത് നിരീക്ഷണത്തിലായിരുന്ന വിദ്യാർത്ഥിക്ക് നിപയില്ല

MTV News 0
Share:

തിരുവനന്തപുരം മെഡിക്കൽ കോളേിൽ നിരീക്ഷണത്തിൽ കഴിഞ്ഞ വിദ്യാർത്ഥിക്ക് നിപയില്ലെന്ന് സ്ഥീരീകരണം.തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം ഇല്ലെന്ന് കണ്ടെത്തിയത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരണമാണെന്ന് അധികൃതർ അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകനായ 24 കാരനാണ് രോഗം സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകനാണ് ഇദ്ദേഹം. രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.