ഗോഡ്‌സയെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്കില്‍ കമന്റിട്ട കേസില്‍ കാലിക്കറ്റ് എന്‍ഐറ്റി പ്രൊഫസര്‍ ഷൈജ ആണ്ഡവന് ജാമ്യം. കുന്ദമംഗലം ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് പോലീസ് നേരത്തെ ഷൈജയെ ചോദ്യം ചെയ്യുകയും ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. കോടതിയില്‍ ഹാജരായ ശേഷം ഷൈജ ജാമ്യാപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.
ഗോഡ്‌സെ ഇന്ത്യ രക്ഷിച്ചതില്‍ അഭിമാനമാണെന്നാണ് ഷൈജ കമന്റിട്ടത്. മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30 ന് കൃഷ്ണരാജ് എന്ന പ്രൊഫൈലില്‍ നിന്ന് പോസ്റ്റ് ചെയ്ത ഗോഡ്‌സെയുടെ ചിത്രത്തിന് താഴെയായിരുന്നു ഷൈജയുടെ കമന്റ്.
എസ്എഫ്‌ഐ ഏരിയ സെക്രട്ടറിയുടെ പരാതിയില്‍ കുന്ദമംഗലം പോലീസ് കലാപാഹ്വാനത്തിന് കേസെടുത്തു. പ്രഫസര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ, എംഎസ്എഫ് എന്നീ സംഘടനകളും പരാതി നല്‍കിയിരുന
© Copyright - MTV News Kerala 2021
View Comments (0)