അബ്ദുള്ള മാളിയേക്കല്‍ ഇന്റര്‍ നാഷണല്‍കൈറ്റ് ഫെഡറേഷന്‍ എക്‌സിക്യൂട്ടീവംഗം

MTV News 0
Share:
MTV News Kerala

കോഴിക്കോട്: ഇന്റര്‍നാഷണല്‍ കൈറ്റ് സംസ്ഥാന ഫെഡറേഷന്‍ എക്‌സിക്യൂട്ടീവംഗമായി ഇന്ത്യയെ പ്രതിനിധീകരിച്ച് വണ്‍
ഇന്ത്യ കൈറ്റ് ടീം ക്യാപ്റ്റനും, ഫൗണ്ടറുമായ അബ്ദുള്ള മാളിയേക്കലിനെ തിരഞ്ഞടുത്തതായി ഇന്റര്‍ നാഷണല്‍ പ്രസിഡണ്ട് സുലൈക്ക് പത്രക്കുറിപ്പില്‍ അറിയിച്ചു. 193 രാജ്യങ്ങളില്‍ കൈറ്റിന്റെ (പട്ടം പറത്തല്‍) പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും, ഏകോപിപ്പിക്കുകയും അന്താരാഷ്ട്ര മത്സരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന സംഘടനയാണ് ഇന്റര്‍ നാഷണല്‍ കൈറ്റ് ഫെഡറേഷന്‍. 33 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് ഇന്ത്യയില്‍ നിന്ന് ആദ്യമായാണ് ഒരാള്‍ തിരഞ്ഞെടുക്കപ്പെടുന്നത്.

ലോകത്ത് 42 വര്‍ഷമായി കൈറ്റ് ചാമ്പ്യന്‍ഷിപ്പ് നടത്തുന്നത് ഈ സംഘടനയാണ്.ചൈനയിലെ വൈഫാങ്ങാണ് സംഘടനയുടെ ആസ്ഥാനം. കഴിഞ്ഞ 20 വര്‍ഷത്തോളമായി കൈറ്റിന്റെ ട്രെയിനിംങിലും, ഗവേഷണത്തിലും, മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിലും സജീവ സാന്നിധ്യമാണ് അബ്ദുള്ള മാളിയേക്കല്‍. രാജ്യത്ത് ഗുജറാത്ത്, തെലുങ്കാന, കര്‍ണ്ണാടക, കല്‍ക്കത്ത എന്നിവിടങ്ങളില്‍ നടക്കുന്ന കൈറ്റ് മത്സരങ്ങളുടെ മുഖ്യ സംഘാടകനുമാണ്.