ഒളവണ്ണ ഫെസ്റ്റിനെതിരെ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും.

MTV News 0
Share:
MTV News Kerala

കോഴിക്കോട്:ഒളവണ്ണ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 4 മുതൽ 19 വരെ നടത്തുന്ന ഒളവണ്ണ ഫെസ്റ്റിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സൈബർ സെല്ലിനും പന്തിരങ്കാവ് ഇൻസ്‌പെക്ടർക്കും ഒളവണ്ണ പഞ്ചായത്ത് പ്രസിഡണ്ട് പരാതി നൽകി.

ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്ന പരിപാടികളിലെ അഭൂതപൂർവ്വമായ ജനപങ്കാളിത്തത്തിൽ അസൂയ പൂണ്ട ചില സാമൂഹ്യവിരുദ്ധർ വ്യാപകമായി വ്യാജ വീഡിയോയും ഓഡിയോയും പ്രചരിപ്പിക്കുകയാണെന്നും കാർണിവൽ റൈഡിൽനിന്ന് വീണ് മരിച്ചു എന്ന തരത്തിലുള്ള പ്രചരണമാണ് നടക്കുന്നതെന്നും ഒളവണ്ണ പഞ്ചായത്ത്‌ പ്രസിഡന്റ് അറിയിച്ചു. ഇത്തരം പ്രചരണം നടത്തിയ ആളുകൾക്കെതിരെയും വിവിധ വാട്സ് അപ്പ് ഗ്രൂപ്പ് അഡ്മിന്മാർക്കെതിരെയും നിയമനടപടി സ്വീകരിക്കുന്നതാണെന്ന് പോലീസ് അധികാരികൾ അറിയിച്ചു.

Share:
MTV News Keralaകോഴിക്കോട്:ഒളവണ്ണ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 4 മുതൽ 19 വരെ നടത്തുന്ന ഒളവണ്ണ ഫെസ്റ്റിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സൈബർ സെല്ലിനും പന്തിരങ്കാവ് ഇൻസ്‌പെക്ടർക്കും ഒളവണ്ണ പഞ്ചായത്ത് പ്രസിഡണ്ട് പരാതി നൽകി. ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്ന പരിപാടികളിലെ അഭൂതപൂർവ്വമായ ജനപങ്കാളിത്തത്തിൽ അസൂയ പൂണ്ട ചില സാമൂഹ്യവിരുദ്ധർ വ്യാപകമായി വ്യാജ വീഡിയോയും ഓഡിയോയും പ്രചരിപ്പിക്കുകയാണെന്നും കാർണിവൽ റൈഡിൽനിന്ന് വീണ് മരിച്ചു എന്ന തരത്തിലുള്ള പ്രചരണമാണ് നടക്കുന്നതെന്നും ഒളവണ്ണ...ഒളവണ്ണ ഫെസ്റ്റിനെതിരെ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും.