കേരള സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയും തനത് വരുമാനവുമുള്ള ഗ്രാമ പഞ്ചായത്താണ് ഒളവണ്ണ ഗ്രാമ പഞ്ചായത്ത്.2011 ലെ സെന്‍സസ് പ്രകാരം 68,432 ആണ് ഒളവണ്ണയിലെ ജനസംഖ്യ.14 വര്‍ഷം കഴിഞ്ഞതിനാല്‍ നിലവില്‍ ഏകദേശം ഒരു ലക്ഷത്തോളം ജനസംഖ്യയുണ്ടാവുമെന്നാണ് കണക്കാക്കുന്നത്.പതിനായിരത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള 14 ഗ്രാമ പഞ്ചായത്തുകളും, പതിനയ്യായിരത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള 85 ഗ്രാമ പഞ്ചായത്തുകളും കേരളത്തില്‍ നിലനില്‍ക്കുമ്പോഴാണ് അതിന്റെ ആറിരട്ടി ജനസംഖ്യയുള്ള ഒളവണ്ണ പഞ്ചായത്ത് ഒരു ഗ്രാമ പഞ്ചായത്തായി തുടരുന്നത്.നിലവിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പരമാവധി 24 വാര്‍ഡുകള്‍ മാത്രമാണ് ഒരു പഞ്ചായത്തില്‍ ഉണ്ടാവുക.അത് പ്രകാരം ഒളവണ്ണയിലെ ഒരു വാര്‍ഡിലെ ശരാശരി ജനസംഖ്യ 2,851 ആണ്.കേരളത്തിലെ ഒരു വാര്‍ഡിലെ ശരാശരി ജസംഖ്യ 1,503 ആണ്.ഇതിന്റെ ഇരട്ടിയോളം ജനസംഖ്യയാണ് ഒളവണ്ണയിലെ ഒരോ വാര്‍ഡിലും ഉണ്ടാവുക.
ഇതിന് മുമ്പും പഞ്ചായത്ത് വിഭജന ആവശ്യം ഉയര്‍ന്നിരുന്നുവെങ്കിലും തങ്ങളുടെ രാഷ്ട്രീയ ആധിപത്യത്തിന് കോട്ടം തട്ടും എന്ന് കരുതി ഒളവണ്ണയിലെ ഭരണക്കാരും സര്‍ക്കാരും അതിനോട് മുഖം തിരിഞ്ഞ് നില്‍ക്കുകയാണ് ചെയ്തിരുന്നത്.കോഴിക്കോട് കോര്‍പ്പറേഷനോട് അതിര്‍ത്തി പങ്കിടുകയും ജനങ്ങള്‍ തിങ്ങി താമസിക്കുകയും ചെയ്യുന്ന ഒളവണ്ണയിലെ ജനങ്ങളോട് സര്‍ക്കാര്‍ പുലര്‍ത്തുന്ന ഈ സമീപനം പ്രതിഷേധാര്‍ഹമാണ്.ഒളവണ്ണ വിഭജിച്ച് കൂടുതല്‍ പഞ്ചായത്തുകള്‍ രൂപീകരിക്കുന്ന പക്ഷം ആളോഹരി സേവനം വര്‍ദ്ധിപ്പിക്കുവുാനും ജനങ്ങള്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുവാനും സാധിക്കും.അത് പോലെ കൃഷി ഓഫീസ്, മൃഗാശുപത്രി, ഹോമിയോ ഡിസ്പന്‍സറി, ആയൂര്‍വേദ ക്ലിനിക്കുകള്‍ പോലയെള്ള സേവനങ്ങളും, പഞ്ചായത്തുകള്‍ക്ക് വിവിധയിടങ്ങളില്‍ നിന്നും ലഭിക്കുന്ന ഫണ്ടുകളും കൂടുതല്‍ ലഭ്യമാക്കാന്‍ സാധിക്കും.കേവലം രാഷ്ട്രീയ താത്പര്യങ്ങള്‍ മാത്രം മുന്‍ നിറുത്തി ഒരു വാര്‍ഡ് അധികരിപ്പിക്കാനാണ് സര്‍ക്കാരും അധികാരികളും ഇപ്പോള്‍ ശമിക്കുന്നത്.വാര്‍ഡുകള്‍ പുനഃക്രമീകരിച്ചത് കൊണ്ട് തദ്ദേശ സ്ഥാപനങ്ങളിലെ പ്രയാസങ്ങള്‍ മാറുകയില്ല.മറിച്ച് കൂടുതല്‍ പ്രയാസങ്ങളിലേക്ക് തള്ളിവിടുകയാണ് ചെയ്യുക.ഒരു വാര്‍ഡ് കൂടുതല്‍ വരുമ്പോള്‍ തന്നെ ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡ് നമ്പറുകളും മാറുകയും, അതിനനുസരിച്ച് കെട്ടിട നമ്പറുകളിലും മാറ്റം വരും.കെട്ടിട നമ്പര്‍ പതിക്കുന്നതും, രജിസ്‌ട്രേഷന്‍ പുതുക്കുന്നതുമായി ഒരുപാട് ഉത്തരാവാദിത്തങ്ങള്‍ പഞ്ചായത്ത് ജീവനക്കാരിലേക്ക് വരും.ഇത് ജോലി ഭാരം അധികരിപ്പിക്കുകയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ സങ്കീര്‍ണതയിലാക്കുകയുമാണ് ചെയ്യുക.
ഒളവണ്ണയിലെ ജനസംഖ്യയും ജനസാന്ദ്രതയും കണക്കിലെടുത്ത് ഒളവണ്ണ പഞ്ചായത്തിനെ മൂന്ന് ഗ്രാമ പഞ്ചായത്തുകളിായി വിഭജിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ഒളവണ്ണ പഞ്ചായത്ത് പ്രവര്‍ത്തക സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി എന്‍.കെ മുഹ്സിന്‍ ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. സി.എം മുഹാദ് അദ്ധ്യക്ഷനായിരുന്നു. ടി.പി.എം സാദിഖ്, എന്‍.എ അസീസ്, അഷ്റഫ് കമ്പിളിപറമ്പ്, ആലിക്കോയ പി.ടി, അജ്മല്‍ പി.വി സംസാരിച്ചു. നവാസ് കള്ളിക്കുന്ന് സ്വാഗതവും, അഷ്റഫ് ടി.എം നന്ദിയും പറഞ്ഞു.
© Copyright - MTV News Kerala 2021
View Comments (0)