
ടോക്കിയോ ഒളിംപിക്‌സില്‍ മെഡല്‍ പട്ടിക തുറന്ന് ഇന്ത്യ. വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മീരാബായ് ചാനു വെള്ളി നേടി. സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലും മികച്ച പ്രകടനമാണ് ചാനു പുറത്തെടുത്തത്. സ്‌നാച്ചില്‍ 87 കിലോ ഭാരമുയര്‍ത്തി. ഭാരോദ്വഹനത്തിൽ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ്.
ഭാരോദ്വഹന വേദിയിൽ നിന്ന് ശുഭവാര്‍ത്ത പ്രതീക്ഷിക്കുന്നതായി ഒളിംപിക് മെഡൽ ജേതാവ് കര്‍ണ്ണം മല്ലേശ്വരി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കായി ഇന്ന് മത്സരിക്കുന്ന മീരാബായ് ചാനു മികച്ച താരമാണ്. ഇന്ത്യൻ സംഘത്തിൽ വനിതാ പ്രാതിനിധ്യം കൂടുന്നതിൽ അഭിമാനമുണ്ടെന്നും സിഡ്നി ഒളിംപിക്‌സിൽ ഭാരോദ്വഹനത്തിൽ വെങ്കലം നേടിയ കര്‍ണ്ണം മല്ലേശ്വരി മാധ്യമങ്ങളോട് പറഞ്ഞു.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)