ഓൺലൈൻ മാധ്യമങ്ങളുടെ പങ്കിനെ പ്രശംസിച്ച് മഞ്ചേരി നഗരസഭ ചെയർ പേഴ്സൺ, ഒമാക് മലപ്പുറം ജില്ല സമ്മേളനം ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു
ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ കേരള – ഒമാക് മലപ്പുറം ജില്ല സമ്മേളനം ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു
ചെയർ പേഴ്സൺ. മഞ്ചേരി മദീന ഹോട്ടൽ ഓഡിറ്റൊറിയത്തിലായിരുന്നു ഒമാക് മലപ്പുറം ജില്ലാ മൂന്നാമത് വാർഷിക ജനറൽ ബോഡി യോഗവും 2024 – 25 വർഷത്തെ കമ്മറ്റി തിരഞ്ഞെടുപ്പും മെമ്പർഷിപ് ക്യാമ്പയിനും നടത്തിയത്.
മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ ഓൺലൈൻ മാധ്യമ രംഗത്തെ പ്രവർത്തകർ പങ്കെടുത്തു. നീണ്ടു പടർന്നു കിടക്കുന്ന മലപ്പുറം ജില്ലയിലെ ഓൺലൈൻ മാധ്യമ പ്രവർത്തകരെ കൂട്ടി പിടിക്കാനും അവരുടെ ക്ഷേമത്തിനും മുന്നോട്ടുള്ള യാത്രയിൽ നിർദ്ദേശങ്ങൾ നൽകി പ്രവർത്തിക്കാനും പുതിയ കമ്മറ്റിയ്ക്ക് കഴിയട്ടെ എന്ന് മുഖ്യ സന്ദേശത്തിൽ ഒമാക്ക് സംസ്ഥാന കോർഡിനേഷൻ അംഗം ഫാസിൽ തിരുവമ്പാടി പറഞ്ഞു.
വാർത്തകൾ വർത്തമാന കാലത്തിൽ ചിലരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വഴി മാറി ഒഴുകുമ്പോൾ ഓൺലൈൻ മാധ്യമ പ്രവർത്തകർ നേരിന്റെ പക്ഷത്ത് അടിയുറച്ചു നിൽക്കണമെന്ന് ഒമാക്ക് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ഹബീബി പറഞ്ഞു.
ഓൺലൈൻ മാധ്യമരംഗത്ത് എങ്ങനെ മികച്ച വരുമാനം സൃഷ്ടിച്ചെടുക്കാം, സാധ്യതകൾ എന്തെല്ലാം എന്നതിനെകുറിച്ച് ഷഫിക്ക് രണ്ടത്താണീ ക്ലാസ് നയിച്ചു. അംഗങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ഓൺലൈൻ മാധ്യമപ്രവർത്തകർക്ക് പ്രചോദനം പകരുകയും ചെയ്തു.
ഒമാക് മലപ്പുറം ജില്ലാ പ്രസിഡന്റ് ആയി റോജി ഇലവനാംകുഴിയും സെക്രട്ടറിയായി മിർഷാ മഞ്ഞപറ്റയെയും ട്രെഷറർ ആയി മഹ്മൂദിയ, വൈസ് പ്രസിഡന്റ്മാരായി സിദ്ധിക്ക് രണ്ടത്താണീ, റിയാസ് എന്നിവരെയും, ജോയിന്റ് സെക്രട്ടറിമാരായി ഷഫീക് രണ്ടത്താണി, ഷാജൻ, മീഡിയ കോ ഓർഡിനേറ്ററായി അൻസാരിയെയും, എക്സിക്യൂട്ടീവ് അംഗങ്ങളായി നാസർ അരീക്കോട്, ഫക്രുദീൻ, നബീൽ മഞ്ചേരി എന്നിവരെയും തിരഞ്ഞെടുത്തു.
ചടങ്ങിന് സംസ്ഥാന കോർഡിനേഷൻ കമ്മറ്റി അംഗങ്ങളായ ഫാസിൽ തിരുവമ്പാടി, ഹബീബി,കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് അംഗം ഗോകുൽഗോപി തുടങ്ങിയവർ നേതൃത്വം നൽകി.
© Copyright - MTV News Kerala 2021
View Comments (0)