ഓമശ്ശേരി വാഹന അപകടം; വാഴക്കാട് സ്വദേശി മരണപ്പെട്ടു.

MTV News 0
Share:

ഓമശ്ശേരി:ഓമശ്ശേരി മങ്ങാട് വെച്ചു വാഹന അപകടത്തിൽ വാഴക്കാട് ചെറുവഴൂർ സ്വദേശി ഷാജി (42)മരണപ്പെട്ടു.വെള്ളിയാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്.

താമരശ്ശേരി ഭാഗത്ത് നിന്നും ഓമശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്ക് ലോറിയും, എതിർ ദിശയിൽ വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.