ചുവടുവെച്ച് തിരുവാതിര, പിന്നാലെ ആഘോഷവും. VKHMO കോളേജ് ‘കലിക 2023’ ഉത്സവമായി മാറി

MTV News 0
Share:
MTV News Kerala

മുക്കം : മുക്കം വി കെ എച്ച് എം ഒ കോളേജ് വിമൻസ് ആർട്സ് & സയൻസ് കോളേജിൽ ഓണാഘോഷം ‘ കലിക ‘ ഉത്സവമായി.

പരിപാടികളുടെ ഭാഗമായി മെഗാ പൂക്കളമൊരുക്കി. രാവിലെ ആരംഭിച്ച പരിപാടിയിൽ അധ്യാപികമാരും, വിദ്യാർത്ഥിനികളും ഒരുക്കിയ മെഗാ തിരുവാതിര, ഓണപ്പാട്ട് ,മിഠായി പെറുക്കൽ, ബലൂൺ പൊട്ടിക്കൽ, കലം പൊട്ടിക്കൽ, സുന്ദരിക്ക് പൊട്ടു തൊടൽ,കസേര കളി തുടങ്ങിയ  കായിക മത്സരങ്ങള്‍ അരങ്ങേറി.
മെഗാ ഓണസദ്യയും നടത്തി .

ഓണാഘോഷ പരിപാടിയിൽ പ്രിന്‍സിപ്പല്‍ ഇ റംലത്ത്, കോമേഴ്‌സ് ഡിപ്പാർട്മെന്റ് എച്ച് ഒ ഡി ബിജിന ഒ, ഹിസ്റ്ററി ഡിപ്പാർട്മെന്റ് എച്ച് ഒ ഡി അമീൻ, ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് എച്ച് ഒ ഡി അശൂറാ ബാനു, അധ്യാപകരായ പ്രഭ, സജ്‌ന, സാനി, ഉബൈദിയ, റാഷിദ്‌ ചെറുവാടി,അജിത, സീന, ഖൈറുന്നിസ, ഹസ്ന, രേഷ്മ, രബിത്ത്, നാഫി. സ്റ്റാഫ്‌ അംഗങ്ങളായ മഞ്ജു,നയന,പ്രസീത,വിദ്യാര്‍ത്ഥി പ്രതിനിധികള്‍, എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ എന്നിവരും നേതൃത്വം നല്‍കി