ഓർമ്മച്ചെപ്പ്
കലാസായാഹ്നം മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാസന്തി വിജയൻ ഉദ്ഘാടനം ചെയ്തു

MTV News 0
Share:
MTV News Kerala

മാവൂർ: മണക്കാട് ഗവൺമെന്റ് യുപി സ്കൂളിൽ അരങ്ങേറിയ കലാസായാഹ്നം വർണപ്പകിട്ടേറി.ഓർമ്മച്ചെപ്പിന്റെ സഹപാഠി  സുരേഷ്        ശാലിന  രചിച്ച കരുതൽ എന്ന പുസ്തക പ്രകാശനവും, ശുചിത്വ ഭാരതത്തിന്റെ സന്ദേശം പൊതുജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി ഓർമ്മച്ചെപ്പിലെ സഹപ്രവർത്തകർ, ഗ്രാമപഞ്ചായത്തിന്റെയും ഹരിത കർമ്മ സേനയുടെയും സഹായത്തോടെ നിർമ്മിച്ച കരുതൽ എന്ന  ആൽബത്തിന്റെ  ദൃശ്യാവിഷ്കാരവും കലാസായാഹ്നത്തിന്റെ ഭാഗമായി നടന്നു.

യോഗത്തിൽ എ ആർ ചെറുപ്പ സ്വാഗതം ആശംസിച്ചു ബിജു വിജയൻ അധ്യക്ഷത വഹിച്ചു.

മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വാസന്തി വിജയൻ ഉദ്ഘാടനം ചെയ്തു ട്രെൻഡ് ബുക്സ് പ്രസാധനം ചെയ്യുന്ന കരുതൽ എന്ന പുസ്തകം സാഹിത്യകാരൻ റഹീം പൂവാട്ടുപറമ്പ് പ്രകാശനം ചെയ്തു. കവിയും കലാകാരനുമായ ടിപിസി വളയന്നൂർ പുസ്തകം ഏറ്റു വാങ്ങി. ആനന്ദവല്ലി അമ്മ ടീച്ചർ പുസ്തകം റിവ്യൂ ചെയ്തു
പഞ്ചായത്ത് വൈസ് പ്രസിഡണ്ടും മൂന്നാം വാർഡ് മെമ്പറുമായ ഫാത്തിമ ഉണികൂർ, കരുതൽ എന്ന  ആൽബത്തിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.       ആരോഗ്യ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി ടി ഖാദർ  സി ഡി എസ് വൈസ് ചെയർ പേഴ്സൺ ഹൈറുനീസ  തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ ആശംസകൾ അർപ്പിച്ചു. പ്രിയ ഉണ്ണികൃഷ്ണൻ ഗാനം ആലപിച്ചു ട്രെൻഡ് ബുക്സ് ടി. പി. മുഷ്താഖ് മാസ്റ്റർ
രഞ്ജിത്ത് കേരള മീഡിയ മാവൂർ .                         

മീഡിയ വേൾഡ് ലൈവ് ന്യൂസ് ചീഫ് റിപ്പോർട്ടർ
അബ്ദുള്ളക്കുട്ടി ചെറൂപ്പ  തുടങ്ങിയ മീഡിയപ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു

സുരേഷ് ഇ പ്രതി സ്പന്ദനം നടത്തി അജിത്ത് നന്ദിയും പറഞ്ഞു.

Share:
Tags:
MTV News Keralaമാവൂർ: മണക്കാട് ഗവൺമെന്റ് യുപി സ്കൂളിൽ അരങ്ങേറിയ കലാസായാഹ്നം വർണപ്പകിട്ടേറി.ഓർമ്മച്ചെപ്പിന്റെ സഹപാഠി  സുരേഷ്        ശാലിന  രചിച്ച കരുതൽ എന്ന പുസ്തക പ്രകാശനവും, ശുചിത്വ ഭാരതത്തിന്റെ സന്ദേശം പൊതുജനങ്ങളിൽ എത്തിക്കുന്നതിന്റെ ഭാഗമായി ഓർമ്മച്ചെപ്പിലെ സഹപ്രവർത്തകർ, ഗ്രാമപഞ്ചായത്തിന്റെയും ഹരിത കർമ്മ സേനയുടെയും സഹായത്തോടെ നിർമ്മിച്ച കരുതൽ എന്ന  ആൽബത്തിന്റെ  ദൃശ്യാവിഷ്കാരവും കലാസായാഹ്നത്തിന്റെ ഭാഗമായി നടന്നു. യോഗത്തിൽ എ ആർ ചെറുപ്പ സ്വാഗതം ആശംസിച്ചു ബിജു വിജയൻ അധ്യക്ഷത വഹിച്ചു. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വാസന്തി വിജയൻ ഉദ്ഘാടനം...ഓർമ്മച്ചെപ്പ്
കലാസായാഹ്നം മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാസന്തി വിജയൻ ഉദ്ഘാടനം ചെയ്തു