ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ “ഓപ്പറേഷൻ അജയ്’: ആദ്യ വിമാനം പുറപ്പെട്ടു

MTV News 0
Share:
MTV News Kerala

സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇസ്രയേലിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പ്രത്യേക ദൗത്യം. ഓപ്പറേഷൻ അജയ് എന്ന് പേരിട്ട രക്ഷാദൗത്യത്തിന് ഇന്ന് തുടക്കമാകും. ഇസ്രയേലിൽ കുടുങ്ങിയ മുഴുവൻ ഇന്ത്യക്കാരെയും തിരികെ എത്തിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. പ്രത്യേക ചാർട്ടർ വിമാനങ്ങളും മറ്റ് ക്രമീകരണങ്ങളും ഇതിനായി ഏർപ്പെടുത്തിയതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എക്സ് പ്ലാറ്റ്ഫോമിലൂടെ ( ട്വിറ്റർ) അറിയിച്ചു.
പ്രത്യേക വിമാനത്തിനായി രജിസ്റ്റർ ചെയ്ത ഇന്ത്യൻ പൗരന്മാർക്ക് ഇസ്രയേലിലെ ഇന്ത്യൻ എംബസി ഇമെയിൽ സന്ദേശം അയച്ചിട്ടുണ്ട്. ഓപ്പറേഷൻ അജയ്യുടെ ഭാ​ഗമായുള്ള ആദ്യ പ്രത്യേക വിമാനം ഇസ്രയേലിലേക്ക് പുറപ്പെട്ടു. 18000 ഇന്ത്യക്കാരാണ് ഇസ്രയേലിലുള്ളത്. ഇവരെക്കൂടാതെ ഇസ്രയേലിലേക്ക് കുടിയേറിയ ഇന്ത്യൻ വംശജരും സഹായം അഭ്യർഥിച്ചിട്ടുണ്ട്. ഇവരെയെല്ലാം തിരിച്ചെത്തിക്കാനുള്ള നടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. സ്ഥിതി നിരീക്ഷിക്കാൻ വിദേശ കാര്യമന്ത്രാലയം 24 മണിക്കൂർ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ടെൽഅവീവിൽ നിന്ന് ആദ്യ സംഘം ഇന്ന് ഇന്ത്യൻസമയം രാത്രി 11.30ന് പുറപ്പെടും. അതിനിടെ ഇസ്രയേലിൽ കുടുങ്ങിയ മലയാളി തീർത്ഥാടകരുടെ ആദ്യ സംഘം ഇന്ത്യയിലേക്ക് തിരിച്ചെത്തി.

Share:
MTV News Keralaസംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇസ്രയേലിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പ്രത്യേക ദൗത്യം. ഓപ്പറേഷൻ അജയ് എന്ന് പേരിട്ട രക്ഷാദൗത്യത്തിന് ഇന്ന് തുടക്കമാകും. ഇസ്രയേലിൽ കുടുങ്ങിയ മുഴുവൻ ഇന്ത്യക്കാരെയും തിരികെ എത്തിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. പ്രത്യേക ചാർട്ടർ വിമാനങ്ങളും മറ്റ് ക്രമീകരണങ്ങളും ഇതിനായി ഏർപ്പെടുത്തിയതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എക്സ് പ്ലാറ്റ്ഫോമിലൂടെ ( ട്വിറ്റർ) അറിയിച്ചു.പ്രത്യേക വിമാനത്തിനായി രജിസ്റ്റർ ചെയ്ത ഇന്ത്യൻ പൗരന്മാർക്ക് ഇസ്രയേലിലെ ഇന്ത്യൻ എംബസി ഇമെയിൽ സന്ദേശം അയച്ചിട്ടുണ്ട്. ഓപ്പറേഷൻ...ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ “ഓപ്പറേഷൻ അജയ്’: ആദ്യ വിമാനം പുറപ്പെട്ടു