മൊയ്ദീന്റെ സ്വര്‍ണം സ്ഥിരമായി ‘പൊട്ടിച്ചു’, നഷ്ടപ്പെട്ടത് തിരിച്ചു പിടിക്കാന്‍ 25 ലക്ഷത്തിന്റെ ക്വട്ടേഷന്‍; ഓപ്പറേഷന്‍ രാമനാട്ടുകര വന്ന വഴി

MTV News 0
Share:
MTV News Kerala

രാമനാട്ടുകരയില്‍ അഞ്ച് പേരുടെ മരണത്തിനിരയാക്കിയ അപകടത്തിലേക്ക് നയിച്ചത് 25 ലക്ഷം രൂപയുടെ ക്വട്ടേഷന്‍. പരസ്പരം പരിചയമില്ലാത്ത 15 പേരോളം ക്വട്ടേഷന്റെ ഭാഗമായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. താമരശേരി സ്വദേശിയും യുഎഇയില്‍ ജോലി ചെയ്തുവരികയും ചെയ്യുന്ന മൊയ്ദീന്‍ എന്നയാളാണ് ക്വട്ടേഷന്‍ നല്‍കിയത്. കേരളത്തിലേക്ക് സ്ഥിരമായി സ്വര്‍ണം കടത്തുന്ന വ്യക്തിയാണ് മൊയ്ദീന്‍. ചെറുതും വലുതുമായ അളവില്‍ മൊയ്ദീന്‍ ക്വാരിയറുമാരെ ഉപയോഗിച്ച് സ്വര്‍ണം കടത്തിയിരുന്നു.മൊയ്ദീന്റെ ക്യാരിയര്‍മാര്‍ അധികം പിടിക്കപ്പെടാറില്ല. എന്നാല്‍ വിമാനത്താവളത്തിന് പുറത്ത് കാത്തുനില്‍ക്കുന്ന ചില ക്വട്ടേഷന്‍ സംഘങ്ങള്‍ മൊയ്ദീന്‍ അയക്കുന്ന സ്വര്‍ണം തട്ടിയെടുത്തിരുന്നു. നികുതി വെട്ടിക്കുന്ന സ്വര്‍ണമായതിനാല്‍ പൊലീസില്‍ പരാതി നല്‍കാന്‍ കഴിയില്ല. സ്വര്‍ണം ക്യാരിയര്‍മാര്‍ വഴിയൊ അല്ലാതെയോ ചോരുന്നത് സ്ഥിരമായതോടെ കൃത്യമായി മറുപടി നല്‍കാന്‍ ഇദ്ദേഹം തീരുമാനിച്ചു. ഇതിനായി 25 ലക്ഷം രൂപയുടെ ക്വട്ടേഷനാണ് നല്‍കിയത്.

പൊലീസ് ഒരുഘട്ടത്തിലും പിടികൂടാതിരിക്കാന്‍ പരസ്പരം അറിയാത്തവരെയാണ് ക്വട്ടേഷന് ഏര്‍പ്പാട് ചെയ്തിരുന്നു. ചെര്‍പ്പുളശേരിയില്‍ നിന്നെത്തിയ സംഘത്തെ കൂടാതെ കൂടുതല്‍ പേര്‍ സംഘത്തിലുണ്ടായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കരിപ്പൂര്‍ വഴി വരുന്ന സ്വര്‍ണ്ണം കൊടുവള്ളിയിലെത്തുന്നതിന് മുന്‍പ് പിടിച്ചെടുക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. റൂട്ട് മാപ്പും ചെയ്‌സും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്തിരുന്നു. ഇതിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കടത്തുന്ന സ്വര്‍ണ്ണം കവര്‍ച്ച ചെയ്യുന്നതിന് ‘പൊട്ടിക്കല്‍’ എന്നാണ് ഇവര്‍ക്കിടയില്‍ പറയുന്നത് കോഡ് വാക്ക്. സ്വര്‍ണക്കടത്ത് പൊട്ടിക്കുകയെന്ന് അര്‍ത്ഥമാണ് ഈ കോഡിനുള്ളത്. പൊട്ടിക്കല്‍ സംഘങ്ങള്‍ കോഴിക്കോട് ജില്ലയിലും പാലാക്കാടും സജീവമാണ്.

ഗള്‍ഫില്‍ നിന്ന് തന്നെ ഇത്തരം ക്വട്ടേഷനുകള്‍ സംഘങ്ങള്‍ക്ക് ലഭിക്കും. കരിപ്പൂരിലൂടെ കടത്തികൊണ്ടുവരുന്ന സ്വര്‍ണം വിവിധ സംഘങ്ങളിലേക്ക് എത്തിക്കുന്ന ഇടനിലക്കാരും കവര്‍ച്ചാ സംഘവും തമ്മിലുള്ള കുടിപ്പകയും ഏറ്റമുട്ടലുമാണ് രാമനാട്ടുകര അപകടത്തിലേക്ക് നയിച്ചതെന്ന് പൊലീസിന് നേരത്തെ വ്യക്തമായിരുന്നു.

ഒരു സാധാരണ വാഹനാപകടം എന്ന നിലയില്‍ ആരംഭിച്ച അന്വേഷണം ഇന്നോവകാറിലുള്ളവരെ ചോദ്യം ചെയ്തതോടെയാണ് സിനിമാ കഥകളെ വെല്ലുന്ന ട്വിസ്റ്റിലേക്ക് നീങ്ങിയത്. മരിച്ചവരുടെ ക്രിമിനല്‍ പശ്ചാത്തലവും ചെര്‍പ്പുളശ്ശേരി സ്വദേശി ചരല്‍ ഫൈസലിന്റെ സഹായികളുമാണെന്ന് കണ്ടെത്തുകയും ചെയ്തതോടെ പൊലീസിനൊപ്പം കസ്റ്റംസും അന്വേഷണത്തില്‍ സഹകരിച്ചു.


രണ്ടരകിലോയോളം സ്വര്‍ണം കരിപ്പൂരില്‍ നിന്നും എയര്‍ ഇന്റലിജന്‍സ് വിഭാഗം യാത്രക്കാരനായ മുഹമ്മദ് ഷഫീഖില്‍ നിന്നും പിടികൂടിയിരുന്നു. ഈ സ്വര്‍ണത്തിനായാണ് സംഘങ്ങള്‍ മത്സരിച്ചതെന്നാണ് അന്വഷണസംഘത്തിന്റെ കണ്ടെത്തല്‍. അതേസമയം 5 പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം അമിതവേഗത മൂലമാണെന്ന് മോട്ടോര്‍വാഹന വകുപ്പും സ്ഥിരീകരിച്ചു. മരിച്ച 5 പേരും മദ്യപിച്ചിരുന്നതായി പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്.

Share:
MTV News Keralaരാമനാട്ടുകരയില്‍ അഞ്ച് പേരുടെ മരണത്തിനിരയാക്കിയ അപകടത്തിലേക്ക് നയിച്ചത് 25 ലക്ഷം രൂപയുടെ ക്വട്ടേഷന്‍. പരസ്പരം പരിചയമില്ലാത്ത 15 പേരോളം ക്വട്ടേഷന്റെ ഭാഗമായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. താമരശേരി സ്വദേശിയും യുഎഇയില്‍ ജോലി ചെയ്തുവരികയും ചെയ്യുന്ന മൊയ്ദീന്‍ എന്നയാളാണ് ക്വട്ടേഷന്‍ നല്‍കിയത്. കേരളത്തിലേക്ക് സ്ഥിരമായി സ്വര്‍ണം കടത്തുന്ന വ്യക്തിയാണ് മൊയ്ദീന്‍. ചെറുതും വലുതുമായ അളവില്‍ മൊയ്ദീന്‍ ക്വാരിയറുമാരെ ഉപയോഗിച്ച് സ്വര്‍ണം കടത്തിയിരുന്നു.മൊയ്ദീന്റെ ക്യാരിയര്‍മാര്‍ അധികം പിടിക്കപ്പെടാറില്ല. എന്നാല്‍ വിമാനത്താവളത്തിന് പുറത്ത് കാത്തുനില്‍ക്കുന്ന ചില ക്വട്ടേഷന്‍ സംഘങ്ങള്‍...മൊയ്ദീന്റെ സ്വര്‍ണം സ്ഥിരമായി ‘പൊട്ടിച്ചു’, നഷ്ടപ്പെട്ടത് തിരിച്ചു പിടിക്കാന്‍ 25 ലക്ഷത്തിന്റെ ക്വട്ടേഷന്‍; ഓപ്പറേഷന്‍ രാമനാട്ടുകര വന്ന വഴി