ഓപ്പറേഷന് വാട്‌സാപ്പ് ഗ്രൂപ്പ്, അവസാന മണിക്കൂര്‍ വരെ പരസ്പരം അറിയില്ല; രാമനാട്ടുകരയിലെ വാഹനാംപകടം ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.

MTV News 0
Share:
MTV News Kerala

കോഴിക്കോട് | രാമനാട്ടുകരയിൽ സ്വർണം തട്ടിയെടുക്കാനെത്തിയ ക്വട്ടേഷൻ സംഘം വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്വർണം തട്ടിയെടുക്കാനുള്ള ഓപ്പറേഷനായി ആറ് വാഹനങ്ങളാണ് സംഘം ഉപയോഗിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയായിരുന്നു സംഘത്തിന്റെ ഓപ്പറേഷൻ. ഒറ്റുകാരെ നേരിടാൻ പ്രത്യേക സംവിധാനവും ഇവർക്കുണ്ടായിരുന്നു.


വിമാനം വരുന്നതിന് മൂന്ന് മണിക്കൂർ മുമ്പാണ് ഓപ്പറേഷനുള്ള വാട്സാപ്പ് ഗ്രൂപ്പ് നിർമിച്ചത്. അതുവരെ ഓപ്പറേഷനിൽ പങ്കെടുക്കുന്നവർ ആരെല്ലാമാണെന്ന വിവരം സംഘാംഗങ്ങളിൽ ആർക്കും അറിവുണ്ടായിരുന്നില്ല. ഇത്തരത്തിലുള്ള എല്ലാ ഓപ്പറേഷനുകളിലും ഇതേ രീതിയാണ് ഇവർ പിന്തുടർന്നിരുന്നത്. അവസാന മണിക്കൂറുകളിൽ മാത്രമാണ് ഓപ്പറേഷനിൽ പങ്കെടുക്കുന്നവർ ആരാണെന്നുള്ളത് സംഘാംഗങ്ങൾ അറിഞ്ഞിരുന്നത്.

ഒറ്റുകാർക്ക് വിവരം ചോരാതിരിക്കാനായിരുന്നു ഈ രീതി. ഓപ്പറേഷനുള്ള ക്വട്ടേഷൻ സംഘാംഗങ്ങളെല്ലാം ഒരേ രീതിയിലുള്ള മാസ്കുകളാണ് ധരിച്ചിരുന്നത്. വാഹനങ്ങളിലെല്ലാം ഒരേ രീതിയിലുള്ള സ്റ്റിക്കറുകളും പതിച്ചിരുന്നു.


കഴിഞ്ഞ ദിവസം പുലർച്ചെയാണ് രാമനാട്ടുകരയിൽ സ്വർണം തട്ടിയെടുക്കാനെത്തിയ ക്വട്ടേഷൻ സംഘം സഞ്ചരിച്ച ബൊലേറോ കാർ അപകടത്തിൽപ്പെട്ട് അഞ്ചു പേർ മരിച്ചത്. ചെർപ്പുളശ്ശേരി സെക്രട്ടറിപ്പടി കൂടമംഗലം താഹിർഷാ (21), നെല്ലായ എഴുവന്തല പുത്തൻപീടിയേക്കൽ ഹുസൈനാർ (27), ചെമ്മംകുഴിയിൽ പുത്തൻകോട് പുത്തൻപുരയ്ക്കൽ അങ്ങാടിയിൽ സുബൈർ (33), കുലുക്കല്ലൂര് മുളയങ്കാവ് വടക്കേതിൽ നാസർ (28), വല്ലപ്പുഴ കാവുകുളം വീട്ടിൽ മുഹമ്മദ് ഷെഹീർ (26) എന്നിവരാണ് മരിച്ചത്.


ഇവരെല്ലാം സ്വർണം തട്ടിയെടുക്കാനെത്തിയ ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടവരാണ്. ഇവരുടെ കൂട്ടാളികളായ എട്ടു പേർ നിലവിൽ പോലീസിന്റെ കസ്റ്റഡിയിലാണ്. കൊടുവള്ളിയിൽനിന്ന് സ്വർണം വാങ്ങാനെത്തിയ സംഘത്തെ ആക്രമിച്ച് സ്വർണം കൊള്ളയടിക്കാനായിരുന്നു ഇവരുടെ പദ്ധതി.

Share:
MTV News Keralaകോഴിക്കോട് | രാമനാട്ടുകരയിൽ സ്വർണം തട്ടിയെടുക്കാനെത്തിയ ക്വട്ടേഷൻ സംഘം വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്വർണം തട്ടിയെടുക്കാനുള്ള ഓപ്പറേഷനായി ആറ് വാഹനങ്ങളാണ് സംഘം ഉപയോഗിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയായിരുന്നു സംഘത്തിന്റെ ഓപ്പറേഷൻ. ഒറ്റുകാരെ നേരിടാൻ പ്രത്യേക സംവിധാനവും ഇവർക്കുണ്ടായിരുന്നു. വിമാനം വരുന്നതിന് മൂന്ന് മണിക്കൂർ മുമ്പാണ് ഓപ്പറേഷനുള്ള വാട്സാപ്പ് ഗ്രൂപ്പ് നിർമിച്ചത്. അതുവരെ ഓപ്പറേഷനിൽ പങ്കെടുക്കുന്നവർ ആരെല്ലാമാണെന്ന വിവരം സംഘാംഗങ്ങളിൽ ആർക്കും അറിവുണ്ടായിരുന്നില്ല. ഇത്തരത്തിലുള്ള എല്ലാ ഓപ്പറേഷനുകളിലും ഇതേ രീതിയാണ്...ഓപ്പറേഷന് വാട്‌സാപ്പ് ഗ്രൂപ്പ്, അവസാന മണിക്കൂര്‍ വരെ പരസ്പരം അറിയില്ല; രാമനാട്ടുകരയിലെ വാഹനാംപകടം ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.