തിളച്ച പാൽ ദേഹത്ത് വീണു പൊള്ളലേറ്റു; ഒന്നര വയസ്സുകാരി ആശുപത്രിയിൽ മരിച്ചു.

MTV News 0
Share:
MTV News Kerala

കാഞ്ഞിരപ്പള്ളി: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു. കാഞ്ഞിരപ്പള്ളി പയ്യമ്പള്ളിയിൽ പ്രിൻസ്-ദിയ ദമ്പതികളുടെ മകൾ സെറാ മരിയാ പ്രിൻസ് ആണ് മരിച്ചത്.

തിളച്ച പാൽ ശരീരത്തിൽ വീണ് ഗുരുതരമായി പൊള്ളലേറ്റ കുട്ടി ഒരാഴ്ചയിൽ അധികമായി എരുമേലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.