വെള്ളലശ്ശേരി മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി.

MTV News 0
Share:

മാവൂർ : വെള്ളലശ്ശേരി മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിറന്ന നാടിൻറെ മോചനത്തിനായി പോരാടുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് റാലി നടത്തി. വെള്ളലശ്ശേരി മഹല്ല് ജുമാമസ്ജിദ് പരിസരത്തുനിന്ന് ആരംഭിച്ച റാലി വെള്ളലശ്ശേരി അങ്ങാടിയിൽ സമാപിച്ചു.

തുടർന്ന് നടന്ന പരിപാടിയിൽ മഹല്ല് സെക്രട്ടറി എം.പി അബ്ദുറഹിമാൻ മാസ്റ്റർ സ്വാഗതം പറഞ്ഞു . മഹല്ല് പ്രസിഡണ്ട് പി.പി മൊയ്തീൻ ഹാജി അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് അബൂബക്കർ യമാനി ഉദ്ഘാടനവും ഫലസ്തീൻ ജനതക്ക് വേണ്ടി പ്രാർത്ഥനയും നിർവഹിച്ചു. ഉമ്മർ വെള്ളലശ്ശേരി സംസാരിച്ചു സൈഫുദ്ദീൻ യമാനി നന്ദിയും പറഞ്ഞു.