കൊടുവള്ളി:ഗവൺമെൻറ് ഹയർസെക്കണ്ടറി സ്ക്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പറവകൾക്ക് തണ്ണീർക്കുടമൊരുക്കുന്ന പദ്ധതിക്ക് തുടക്കമായി.
വിദ്യാലയത്തിലും വീടുകളിലും പൊതുസ്ഥലങ്ങളിലും പരമാവധി തണ്ണീർക്കുടങ്ങൾ സ്ഥാപിക്കാനുദ്ദേശിച്ചു കൊണ്ടുള്ള പദ്ധതിയുടെ ഉദ്ഘാടനം വാർഡ് കൌൺസിലർ ഹഫ്സത്ത് ബഷീർ നിർവ്വഹിച്ചു.
പി. ടി. എ. പ്രസിഡന്റും എസ്. പി. സി. ഗാർഡിയൻ പ്രസിഡന്റുമായ അബ്ദുൽ റഷീദ്. ആർ. വി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ടി. അസീസ് സ്വാഗതവും എസ്. പി. സി. കേഡറ്റ് അഫ്ഷാൻ നന്ദിയും പറഞ്ഞു. പി. ടി. എ വൈസ് പ്രസിഡന്റ് സി. കെ ജലീൽ, സീനിയർ അസിസ്റ്റന്റ് പി. സി. സേതുമാധവൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ അമീർ, മുബീന , എസ്. പി. സി കേഡറ്റ് ഫാത്തിമ നിദ തുടങ്ങിയവർ ആശംസകൾ നേർന്നു. ചടങ്ങിൽ എസ്. പി. സി. ക്വിസ് മത്സര വിജയികളായ അശ്വന്ത് സുനീഷ്, അഭിജാത്, മുഹമ്മദ് സഹൽ എന്നിവർക്ക് ട്രോഫികൾ വിതരണം ചെയ്തു. കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ കെ. മുഹമ്മദ്. , വി. സുബൈദ എന്നിവർ നേതൃത്വം നൽകി.
© Copyright - MTV News Kerala 2021
View Comments (0)