വരുമാന സർട്ടിഫിക്കറ്റ് ഇന്നും നൽകിയില്ലെങ്കിൽ 10 ലക്ഷം പേർക്ക് ക്ഷേമ പെൻഷൻ മുടങ്ങും

MTV News 0
Share:
MTV News Kerala

തിരുവനന്തപുരം : സർക്കാർ അനുവദിച്ച സമയം ഇന്ന് തീരാനിരിക്കെ, വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ബാക്കിയുള്ളത് 10 ലക്ഷത്തോളം സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ. ഇന്നും സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ലെങ്കിൽ ഇവർ ഗുണഭോക്തൃ പട്ടികയിൽനിന്ന് ഒഴിവാകും. മാർച്ച് മുതൽ പെൻഷൻ മുടങ്ങുകയും ചെയ്യും.
2019 ഡിസംബർ 31 വരെ പെൻഷൻ ലഭിച്ചവരാണ് വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത്. അന്ന് 40.91 ലക്ഷം പേരായിരുന്നു ഗുണഭോക്താക്കൾ. ഇവരിൽ 30.71 ലക്ഷം പേർ മാത്രമാണ് ഇതുവരെ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിച്ചതെന്നു സർക്കാരിന്റെ പരിശോധനയിൽ വ്യക്തമായി. അർഹതയുള്ളവർ സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്കു പെൻഷൻ പുനഃസ്ഥാപിച്ചുകിട്ടുമെങ്കിലും കുടിശിക കിട്ടില്ല.

കർഷകത്തൊഴിലാളി പെൻഷൻ, വാർധക്യ പെൻഷൻ, ഭിന്നശേഷി പെൻഷൻ, അവിവാഹിത പെൻഷൻ, വിധവ പെൻഷൻ എന്നിങ്ങനെ 5 തരത്തിൽ സാമൂഹികസുരക്ഷാ പെൻഷനുണ്ട്. പ്രതിമാസ തുക 1600 രൂപ. പ്രതിവർഷം ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവരായിരിക്കണം.

നിർദേശം വന്നത് സെപ്റ്റംബറിൽ

പെൻഷൻ വാങ്ങുന്ന തദ്ദേശ സ്ഥാപനങ്ങളിൽ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് നിർദേശം വന്നത്. വില്ലേജ് ഓഫിസർമാരാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. ഇതിനായി അപേക്ഷ സമർപ്പിക്കാൻ അക്ഷയ കേന്ദ്രങ്ങളിലും മറ്റും മാസങ്ങളോളം വൻ തിരക്കായിരുന്നു.

Share:
MTV News Keralaതിരുവനന്തപുരം : സർക്കാർ അനുവദിച്ച സമയം ഇന്ന് തീരാനിരിക്കെ, വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ബാക്കിയുള്ളത് 10 ലക്ഷത്തോളം സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ. ഇന്നും സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ലെങ്കിൽ ഇവർ ഗുണഭോക്തൃ പട്ടികയിൽനിന്ന് ഒഴിവാകും. മാർച്ച് മുതൽ പെൻഷൻ മുടങ്ങുകയും ചെയ്യും. 2019 ഡിസംബർ 31 വരെ പെൻഷൻ ലഭിച്ചവരാണ് വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടത്. അന്ന് 40.91 ലക്ഷം പേരായിരുന്നു ഗുണഭോക്താക്കൾ. ഇവരിൽ 30.71 ലക്ഷം പേർ മാത്രമാണ് ഇതുവരെ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിച്ചതെന്നു സർക്കാരിന്റെ...വരുമാന സർട്ടിഫിക്കറ്റ് ഇന്നും നൽകിയില്ലെങ്കിൽ 10 ലക്ഷം പേർക്ക് ക്ഷേമ പെൻഷൻ മുടങ്ങും