പെരുമണ്ണ ഗ്രാമ പഞ്ചായത്ത് ഫൂട്ബോൾ ടീം രൂപികരണവും ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റ് വിതരണവും നടത്തി.

MTV News 0
Share:

മാവൂർ: പെരുമണ്ണ ഗ്രാമപഞ്ചായത്ത് 2022 – 23 സാമ്പത്തിക വർഷത്തിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ ഫുട്ബോൾ ടീം രൂപീകരിക്കുകയും പഞ്ചായത്ത് തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട 24 ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. സ്പോർട്സ് രംഗത്ത് ഇടപെട്ടുകൊണ്ട് പുതിയ തലമുറയെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളുമായി കുട്ടിയോജിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കിയത്.
കൂടാതെ കായിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം കൂടി പദ്ധതിക്കുണ്ട്.
ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.ഉഷ അധ്യക്ഷത വഹിച്ചു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ
കെ പ്രേമദാസൻ ,
ദീപാ കാമ്പുറത്ത്,
എം എ പ്രതീഷ്, ബ്ലോക് പഞ്ചായത്ത് മെമ്പർ കെ.അജിത,
ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി.ആരിഷ്,
കെ.പി രാജൻ,
കെ.കെ ഷമീർ ,
സ്മിത പറക്കോട്ട്, സുധീഷ് കൊളായി, ഫുട്ബോൾ ടീം കോച്ച് ബിനീഷ്, ഷാഹുൽ
കെ എം .ഹമീദ് എന്നിവർ സംസാരിച്ചു.