വെള്ളായിക്കോട് എ എം എൽ പി സ്കൂളിന്റെ 69 ആം വാർഷികവും യാത്രയപ്പും സംഘടിപ്പിച്ചു.

MTV News 0
Share:
MTV News Kerala

പെരുമണ്ണ:വെള്ളായിക്കോട് എ എം എൽ പി സ്കൂളിന്റെ 69 ആം വാർഷികവും ജെംസ് നഴ്സറി സ്കൂളിന്റെ പന്ത്രണ്ടാം വാർഷികവും 22 വർഷത്തെ സേവനത്തിന് ശേഷം വെള്ളായിക്കോട് എം എൽ പി സ്കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപകൻ അനിൽകുമാർ ഇ.കെയ്ക്ക് പി ടി എ യുടെ നേത്യത്വത്തിൽ
നൽകുന്ന യാത്രയയപ്പ് പരിപാടിയും പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡണ്ട് ഷംസുദ്ദീൻ ഇ അധ്യക്ഷത വഹിച്ചു.പെരുമണ്ണ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ പ്രതീഷ് എം എ പഞ്ചായത്ത്‌ അംഗം കബീർ വി പി. പ്രധാന അധ്യാപകൻ ടി കെ അനീഷ്
മുൻ പ്രധാന അധ്യാപകൻ ശ്രീ സതീശ ചന്ദ്രൻ മാസ്റ്റർ മാനേജർ ശ്രീ യൂസഫ് കമാൽ
സ്വാമി സി കെ, ശ്രീനിവാസൻ കരിയാട്ട്, സൈനുദ്ദീൻ നടുക്കണ്ടിയിൽ , ശ്രീനാസർ കൊമ്മനാരി , അനിൽകുമാർ ഇ.കെ,സ്കൂൾ ലീഡർ ബേബി റസ ഷെയ്ക്ക ബേബി വേദിക എന്നിവർ സംസാരിച്ചു.

തുടർന്ന് സ്കൂൾ – നഴ്സറി വിദ്യാർത്ഥികളുടെ വർണ മനോഹരമായ കലാവിരുന്ന് നടന്നു വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. വേദിയിൽ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ച കലാകാരൻ മാർക്കുള്ള ഉപഹാര വിതരണവും നടന്നു.

Share:
MTV News Keralaപെരുമണ്ണ:വെള്ളായിക്കോട് എ എം എൽ പി സ്കൂളിന്റെ 69 ആം വാർഷികവും ജെംസ് നഴ്സറി സ്കൂളിന്റെ പന്ത്രണ്ടാം വാർഷികവും 22 വർഷത്തെ സേവനത്തിന് ശേഷം വെള്ളായിക്കോട് എം എൽ പി സ്കൂളിൽ നിന്നും വിരമിക്കുന്ന അധ്യാപകൻ അനിൽകുമാർ ഇ.കെയ്ക്ക് പി ടി എ യുടെ നേത്യത്വത്തിൽ നൽകുന്ന യാത്രയയപ്പ് പരിപാടിയും പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഷംസുദ്ദീൻ ഇ അധ്യക്ഷത വഹിച്ചു.പെരുമണ്ണ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ ക്ഷേമകാര്യ...വെള്ളായിക്കോട് എ എം എൽ പി സ്കൂളിന്റെ 69 ആം വാർഷികവും യാത്രയപ്പും സംഘടിപ്പിച്ചു.