പെരുവയൽ:
സ്തനാർബുദത്തെപ്രതിരോധിക്കാൻ പെരുവയൽ ഗ്രാമ പഞ്ചായത്തും സധൈര്യം കോഴിക്കോട് ചാപ്റ്ററും ചേർന്ന് സംഘടിപ്പിച്ച ജനകീയ
ബോധവത്കരണവും കാൻസർ രോഗനിർ
ണ്ണയകാമ്പയിൻ പ്രഖ്യാപന പരിപാടിയും
പെരുവയൽ
വെഡ്ലാൻറ് ഓഡിറ്റോറിയത്തിൽ നടന്നു.
പ്രശസ്ഥ കാൻസർ രോഗ വിദഗധൻ ഡോ: വി.പി ഗംഗാധരൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
കാൻസറിനെ പ്രതിരോധിക്കാൻ രോഗം ഇല്ല എന്ന് ഉറപ്പു വരുത്തുകയാണ് വേണ്ടത്. രോഗം വന്നതിന് ശേഷമുള്ള ചികിത്സ ഫലപ്രദമാകാതിരിക്കാൻ കാരണം രോഗലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയാതിരിക്കുന്നത് കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.
സ്തനാർബുദത്തിൻ്റെ ലക്ഷണങ്ങൾ നമുക്ക്സ്വയം തിരിച്ചറിയാൻ കഴിയും. തുടക്കത്തിൽ ചികിത്സ ലഭിച്ചാൽ പൂർണ്ണമായും സുഖപ്പെടുത്താൻ കഴിയും. ബോധവത്കരണ മാ ണ് അതിനുള്ള വഴി .
തുടർന്നു നടന്ന ക്ലാസിൽ അദ്ദേഹം വിശദീകരിച്ചു
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടാഞ്ചേരി അധ്യക്ഷയായിരുന്നു.
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.കെ.ജി സജിത് കുമാർ, ഡോ.ശശിധരൻ ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ. ശറഫുദ്ദീൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അനീഷ് പാലാട്ട് ,പി.അനിത, പി.എം ബാബു, പി.അനിത, എം.പി. സലീം, ബിജു ശിവദാസൻ, കൊച്ചിൻ കാൻസർ സൊസൈറ്റി പ്രതിനിധി മണികണ്ഠൻ ,ഹെൽത് എയ്ഡ് പ്രതിനിധി നൂറുദ്ദീൻ, എന്നിവർ സംസാരിച്ചു
സബീബ് മതിലകം പദ്ധതി വിശദീകരിച്ചു.
പഞ്ചായത്തിൻ്റെ സ്നേഹാദരം ഡോ.ഗംഗാധരൻ ഏറ്റുവാങ്ങി .
സധൈര്യം കോഴിക്കോട് ചാപ്റ്റർ ചെയർപേഴ്സൻ
സലീന.ഇ, ആയിശ, സിദ്ധീഖ്, ശശി, അശ്റഫ് വെള്ളിപറമ്പ് ,റഹ്മാൻകുറ്റിക്കാട്ടൂർ എന്നിവർ സംബന്ധിച്ചു.
സധൈര്യം കോഴിക്കോട് ചാപ്റ്റർ കൺവീനർ ഡോ.ശറഫുദ്ദിൻ സ്വാഗതവും വാർഡ് മെമ്പർ ഉനൈസ് നന്ദിയും പറഞ്ഞു.
© Copyright - MTV News Kerala 2021
View Comments (0)