പഞ്ചായത്ത് ഓഫീസ് ദുരുപയോഗം;പ്രതിഷേധ മാർച്ച്‌ നടത്തി.

MTV News 0
Share:

പെരുവയൽ:രാത്രിയുടെ മറവിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ കയറി ക്രമക്കേട് നടത്താനുള്ള യു ഡി.എഫ് ഭരണസമിതി അംഗങ്ങളുടെ ശ്രമം അവസാനിപ്പിക്കുക.
ഗ്രാമ പഞ്ചായത്തിനെ അഴിമതിയുടെ സങ്കേതമാക്കാനുള്ള
ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ്റെ
ധിക്കാരം ഒഴിവാക്കുക. പഞ്ചായത്ത് ഓഫീസ് ദുരുപയോഗം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുയർത്തി പ്രതിഷേധ സമരം നടത്തി.
സി.പി.ഐ.എം.പുവ്വാട്ടു പറമ്പ് ലോക്കൽ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ പെരുവയൽ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് സമരം സംഘടിപ്പിച്ചത്. പ്രതിഷേധ സമരം സി.പി.ഐ.എം. ജില്ലാ കമ്മറ്റി അംഗം പി.കെ.പ്രേമനാഥ് ഉൽഘാടനം ചെയ്തു.

കുന്ദമംഗലം ഏരിയാ കമ്മറ്റി അംഗം ടി.പി.മാധവൻ അധ്യക്ഷത വഹിച്ചു.
ഏരിയാ കമ്മറ്റി അംഗങ്ങളായ പി.അനിത, കെ.കൃഷ്ണൻകുട്ടി, എം വേണു,വെള്ളിപറമ്പ് ലോക്കൽ സെക്രട്ടറി കെ.എം.ഗണേശൻ, പെരുവയൽ ലോക്കൽ സെക്രട്ടറി ഷാജു പുത്തലത്ത്, പുവ്വാട്ടുപറമ്പ് ലോക്കൽ സെക്രട്ടറി എം.എം പ്രസാദ്, കുറ്റിക്കാട്ടൂർ ലോക്കൽ സെക്രട്ടറി എം.ടി.മാമുക്കോയ, തുടങ്ങിയവർ സംസാരിച്ചു
ധർണ്ണയുടെ മുന്നോടിയായി പുവ്വാട്ടുപറമ്പ് അങ്ങാടിയിൽ നിരവധി പേർ അണിനിരന്ന ജാഥയും നടത്തി.

സംഘർഷ സാധ്യത കണക്കിലെടുത്ത് മെഡിക്കൽ കോളേജ് ഇൻസ്പെക്റ്റർ ബെന്നി ലാലു, മാവൂർ ഇൻസ്പെക്റ്റർ കെ.വിനോദ് ,കുന്ദമംഗലം ഇൻസ്പെക്റ്റർ യൂസഫ് തുടങ്ങിയവരുടെ നേതൃത്ത്വത്തിൽ പോലീസും ക്യാമ്പ് ചെയ്തു.

Share:
പെരുവയൽ:രാത്രിയുടെ മറവിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ കയറി ക്രമക്കേട് നടത്താനുള്ള യു ഡി.എഫ് ഭരണസമിതി അംഗങ്ങളുടെ ശ്രമം അവസാനിപ്പിക്കുക.ഗ്രാമ പഞ്ചായത്തിനെ അഴിമതിയുടെ സങ്കേതമാക്കാനുള്ളക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ്റെധിക്കാരം ഒഴിവാക്കുക. പഞ്ചായത്ത് ഓഫീസ് ദുരുപയോഗം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുയർത്തി പ്രതിഷേധ സമരം നടത്തി.സി.പി.ഐ.എം.പുവ്വാട്ടു പറമ്പ് ലോക്കൽ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ പെരുവയൽ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് സമരം സംഘടിപ്പിച്ചത്. പ്രതിഷേധ സമരം സി.പി.ഐ.എം. ജില്ലാ കമ്മറ്റി അംഗം പി.കെ.പ്രേമനാഥ് ഉൽഘാടനം ചെയ്തു. കുന്ദമംഗലം ഏരിയാ കമ്മറ്റി അംഗം ടി.പി.മാധവൻ...പഞ്ചായത്ത് ഓഫീസ് ദുരുപയോഗം;പ്രതിഷേധ മാർച്ച്‌ നടത്തി.