കട്ടാങ്ങൽ:ചാത്തമംഗലം ചൂലുർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ മേള സംഘടിപ്പിച്ചു. ചാത്തമംഗലം ഗ്രാമ പഞ്ചായത്തിന്റെയും ചൂലൂർ ഫാമിലി ഹെൽത്ത് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പഞ്ചായത്ത് തല ആരോഗ്യ മേള നടത്തിയത്. ഏറെ ജനപങ്കാളിത്തത്തിൽ നടന്ന ആരോഗ്യ മേള
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ: വി.പി.എ സിദ്ദിഖ്
അധ്യക്ഷനായി.
വൈസ് പ്രസിഡണ്ട് എം.സുഷമ ,
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.ടി.പുഷ്പ ,
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മൊയ്തു പീടികക്കണ്ടി, വിദ്യുൽ ലത, ശിവദാസൻ ബംഗ്ലാവിൽ, എം.കെ.അജീഷ്,
റഫീഖ് കൂളിമാട്,
പ്രീതി വാലത്തിൽ, ഷീസ സുനിൽകുമാർ , പ്രസീന,
ശ്രീജ പുളക്കമണ്ണിൽ, സബിത , ചന്ദ്രമതി, സതീദേവി, മെഡിക്കൽ ഓഫീസർ
ഡോ. സ്മിത റഹ്‌മാൻ , ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.ഷാഹിന, വെറ്റിനറി മെഡിക്കൽ ഓഫീസർ
ഡോ. ദർശന,
ഡോ. ചിത്ര,
ആശുപത്രി വികസനസമിതി അംഗങ്ങളായ ടി.കെ.സുധാകരൻ, അബുബക്കർ നെച്ചുളി, സി.ഡി.എസ് ചെയർ പേഴ്സൺ കമല, ഹെൽത്ത് ഇൻസ്പെക്ടർ
സിജു കെ നായർ , പി.ആർ. ഒ. ജസ്റ്റിൻ തോമസ്, എന്നിവർ സംസാരിച്ചു.
ആശ പ്രവർത്തകർ , അംഗൻവാടി പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു.
മേളയിൽ ചൂലൂർ കുടുംബാരോഗ്യകേന്ദ്രത്തിന്റെ സ്റ്റാളുകൾക്ക് പുറമെ,ആയുർവേദം , മൃഗസംരക്ഷണ വകുപ്പ് , സാമൂഹിക നീതി വകുപ്പ്, എന്നിവയുടെ സ്റ്റാളുകളും ഒരുക്കി. കാഴ്ച പരിശോധന, ജീവിത ശൈലി രോഗ നിർണ്ണയം, ക്യാൻസർ സ്ക്രീനിംഗ്, ഇ സഞ്ജീവനി ഒ. പി.എന്നീ സേവനങ്ങൾ ലഭ്യമാക്കി.
നിരവധി പേരാണ് മേള കാണാനെത്തിയത്.
© Copyright - MTV News Kerala 2021
View Comments (0)