
ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ പ്രവൃത്തി നടക്കുന്നതിനാൽ മാവൂർ- എരഞ്ഞിമാവ് റോഡിലെ പി.എച്ച്.ഇ.ഡി മുതൽ കൂളിമാട് ജംഗ്ഷൻ വരെയുള്ള ഭാഗത്ത് ഫെബ്രുവരി 20 മുതൽ മാർച്ച് 5 വരെ പൂണ്ണമായും ഗതാഗത നിരോധനം ഏർപ്പെടുത്തിയതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
എരഞ്ഞിമാവ് നിന്നും മാവൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കൂളിമാട് ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരഞ്ഞ് ചിറ്റാരിപ്പിലാക്കൽ വഴി പി.എച്ച്.ഇ.ഡി ജംഗ്ഷനിൽ എത്തിയും, വലിയ വാഹനങ്ങൾ ചിറ്റാരിപ്പിലാക്കൽ റോഡ് വഴി മുക്കിൽ ജംഗ്ഷനിൽ എത്തി മാവൂർ-ആർഇസി റോഡ് വഴി മാവൂർ ഭാഗത്തേക്കും പോകേണ്ടതാണ്.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)