
കോഴിക്കോട് ജനത ഹോട്ടലിലെ സാമ്പാറില്‍ നിന്ന് പ്ലാസ്റ്റിക് സഞ്ചി കണ്ടെത്തി. പരാതിയെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഹോട്ടല്‍ പൂട്ടിച്ചു. സാമ്പാറില്‍ പ്ലാസ്റ്റിക് കണ്ടെത്തിയത് ഹോട്ടലില്‍ ഊണ്‍ കഴിക്കുന്നതിനിടെയാണ്. തുടര്‍ന്ന് കടയിലെ ജീവനക്കാരന്‍ കുഴപ്പമില്ല, പ്ലാസ്റ്റിക് സഞ്ചിയല്ലേയെന്ന മറുപടി നല്‍കിയതോടെയാണ് ഊണ് കഴിക്കാനെത്തിയ വ്യക്തി ആരോഗ്യ വകുപ്പിന്റെ വിവരം അറിയിച്ചു.
സംഭവം നടന്നത് കോഴിക്കോട് പുറമേരിയിലാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ ഊണില്‍ നിന്നും പ്‌ളാസ്റ്റിക് സഞ്ചി കണ്ടെടുത്തു. സംഭവത്തില്‍ സ്ഥാപനത്തിന് പിഴ ചുമത്തുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)