എസ് വൈ എസ് കുന്ദമംഗലം സോൺ  പ്ലാറ്റിനം അസ്സംബ്ലി സമാപിച്ചു

MTV News 0
Share:
MTV News Kerala

മാവൂർ : “ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം” എന്ന ശീർഷകത്തിൽ ഡിസംബറിൽ തൃശ്ശൂരിൽ നടക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ  ഭാഗമായി കുന്ദമംഗലം സോൺ
രണ്ട് കേന്ദ്രങ്ങളിലായി
സംഘടിപ്പിച്ച പ്ലാറ്റിനം അസ്സംബ്ലി സമാപിച്ചു.
താത്തൂർ ശുഹദാ നഗറിൽ നടന്ന പ്ലാറ്റിനം അസ്സംബ്ലിയിൽ
ചാത്തമംഗലം ,  താത്തൂർ , മാവൂർ , ചെറുപ്പ സർക്കിളുകളിൽ നിന്നുള്ളവർ സംബന്ധിച്ചു.
മജീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ഉസ്മാൻ സഖാഫി മാവൂർ അധ്യക്ഷനായി.
അബൂബക്കർ മാസ്റ്റർ പടിക്കൽ വിഷയാവതരണം നടത്തി.
സയ്യിദ് നിയാസ് തങ്ങൾ കൂളിമാട്, ശരീഫ് സഖാഫി താത്തൂര്, റഫീഖ് കാക്കേരി, ശരീഫ് കാരന്തൂർ സംബന്ധിച്ചു.
കുറ്റിക്കാട്ടൂർ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന അസ്സംബ്ലിയിൽ
പതിമംഗലം ,  കുന്ദമംഗലം , കുറ്റിക്കാട്ടൂർ , പെരുവയൽ , പെരുമണ്ണ സർക്കിളുകളിൽ നിന്നുള്ളവർ സംബന്ധിച്ചു.
സയ്യിദ്  ഫള്‌ൽ ഹാഷിം സഖാഫി ഉദ്ഘാടനം ചെയ്തു.
എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുൽ റഷീദ് നരിക്കോട് വിഷയാവതരണം നടത്തി.
അഷ്റഫ് അഹ്സനി  കുറ്റിക്കാട്ടൂർ , സൈനുദ്ദീൻ നിസാമി ക്കുന്ദമംഗലം, ബഷീർ ഹാജി, ഷംസുദ്ദീൻ പെരുവയൽ, അബ്ദുൽ ബാരി സഖാഫി, സൈനുൽ ആബിദ് കുറ്റിക്കാട്ടൂർ  സംബന്ധിച്ചു.
ഇരു കേന്ദ്രങ്ങളിലും പ്ലാറ്റിനം ഇയർ വിളംബര പ്രകടനവും നടത്തി.