തലശ്ശേരി മാഹി ബൈപ്പാസിലെ പാലത്തില്‍ നിന്നും താഴേക്ക് വീണ് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

MTV News 0
Share:

കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത തലശ്ശേരി മാഹി ബൈപ്പാസിലെ പാലത്തില്‍ നിന്നും താഴേക്ക് വീണ് പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.തോട്ടുമ്മല്‍ സ്വദേശി നിദാല്‍ (18) ആണ് മരിച്ചത്.തലശ്ശേരി സെയ്ൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂള്‍ പ്ലസ് ടു വിദ്യാർഥിയാണ്.

ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. കൂട്ടുകാർക്കൊപ്പമെത്തിയ നിദാല്‍ പാലങ്ങള്‍ക്കിടയിലെ വിടവ് ചാടിക്കടക്കാൻ ശ്രമിക്കുമ്ബോള്‍ താഴേക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.