മോക്ക് ഡ്രില്ലിനിടെ വിദ്യാര്‍ഥിക്ക് പീഡനം: മാവൂർ ഗ്രാമപഞ്ചായത്തംഗത്തെ പ്രതിചേര്‍ത്തു!; പാർട്ടിയിൽ നിന്നും സസ്പെന്റ് ചെയ്തു .
മാവൂർ: വ്യാഴാഴ്ച ദുരന്തനിവാരണ മോക്ക് ഡ്രില്ലിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിൽ ഗ്രാമപഞ്ചായത്തംഗത്തെ പ്രതിചേര്‍ത്തു. ശനിയാഴ്ചയാണ് 15-ാം വാർഡ് അംഗത്തെ പ്രതിചേര്‍ത്തത്. വ്യാഴാഴ്ച ഉച്ചയോടെയാണ് കേസിന് ആസ്പദമായ സംഭവം.
പരാതിയിൽ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത പോലീസ് വെള്ളിയാഴ്ച കുട്ടിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി മൊഴിയെടുത്തിരുന്നു. മൊഴിയുടെ പകർപ്പ് ലഭിച്ചതോടെയാണ് സി.പി.എം ലോക്കൽ കമ്മിറ്റി അംഗം കൂടിയായ ഇയാളെ പ്രതിചേര്‍ത്തത്.
ആംബുലന്‍സ് ഓടിച്ചയാള്‍ വാഹനത്തില്‍വെച്ചും തുടര്‍ന്ന് കാറില്‍ കയറ്റിയും പീഡിപ്പിച്ചെന്നായിരുന്നു പരാതി. കുട്ടിക്ക് ഇയാളെ മുന്‍പരിചയമില്ലാത്തതിനാല്‍ കേസില്‍ പേര് രേഖപ്പെടുത്തിയിരുന്നില്ല.
പ്രാഥമികാന്വേഷണത്തിൽ പരാതിയിൽ പറയുന്നയാൾ ഗ്രാമപ്പഞ്ചായത്ത് അംഗമാണെന്ന് വ്യക്തമായതോടെയാണ് പ്രതി ചേർത്തത്. ശനിയാഴ്ച പോലീസ് ഇയാളെ അന്വേഷിച്ച് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. പോലീസ് അന്വേഷണം ഊർജിതമാക്കി. മാവൂർ സി.ഐ കെ. വിനോദാണ് കേസ് അന്വേഷിക്കുന്നത്.
പൊതുസമൂഹത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മാവൂര്‍ ലോക്കല്‍ കമ്മിറ്റി അംഗത്തെ അന്വേഷണവിധേയമായി പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തതായി സി.പി.എം മാവൂര്‍ ലോക്കല്‍ കമ്മിറ്റി അറിയിച്ചു.
© Copyright - MTV News Kerala 2021
View Comments (0)