ലോക് ഡൗൺ നിയന്ത്രണം ലംഘിച്ച് അമരാട് മലയിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കളുടെ 18 ബൈക്കുകൾ പോലീസ് പിടികൂടി.
താമരശ്ശേരി | ലോക് ഡൗൻ നിയന്ത്രണങ്ങൾ ലംഘിച്ച് കട്ടിപ്പാറ അമരാട് മലയിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവാക്കളുടെ 18 ബൈക്കുകൾ താമരശ്ശേരി പോലീസ് പിടികൂടി.പിടികൂടിയ ഏതാനും ബൈക്കുകൾ പോലീസുകാർ ഓടിച്ചും, മറ്റുള്ളവ ലോറിയിൽ കയറ്റിയുമാണ് താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. പോലിസ് എത്തിയതറിഞ്ഞ് സ്ഥലം വിട്ടവരുടെ വാഹനങ്ങളാണ് പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. ഉടമകൾക്കെതിരെ ലോക് ഡൗൺ ലംഘനം, സാമൂഹിക അകലം പാലിക്കാതിരിക്കൽ,മാസ്ക് ധരിക്കാതിരിക്കൽ, കൂടാതെ വാഹനത്തിൻ്റെ രേഖകൾ പരിശോധിച്ച് മറ്റു വകുപ്പുകളും ചേർത്ത് കേസെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
താമരശ്ശേരി എസ് ഐമാരായ ശ്രീജേഷ്, വി.കെ സുരേഷ്, അജിത്, സി പി ഒ മാരായ രതീഷ്, പ്രസാദ്, ഷൈജൽ, എം എസ് പി കാരായ അതുൽ സി.കെ, അജ്മൽ എന്നിവർ ചേർന്നാണ് പിടികൂടിയത്.
പ്രദേശത്ത് പതിവായി കൂട്ടം കൂടി യുവാക്കൾ എത്തിച്ചേരാറുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്.കൊയിലാണ്ടി, കൊടുവള്ളി, പന്നൂർ, കട്ടിപ്പാറ, ഇയ്യാട്, അമ്പായത്തോട് ഭാഗങ്ങളിൽ നിന്നുമെത്തിയവരാണ് ഏറെയും.
© Copyright - MTV News Kerala 2021
View Comments (0)