കേരളാ പ്രവാസി അസോസിയേഷന്റെ സംസ്ഥാന സമ്മേളനങ്ങൾക്ക് മുന്നോടിയായുള്ള ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കമായി

MTV News 0
Share:
MTV News Kerala

കേരളാ പ്രവാസി അസോസിയേഷന്റെ സംസ്ഥാന സമ്മേളനങ്ങൾക്ക് മുന്നോടിയായുള്ള ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കമായി. സ്വതന്ത്ര രാഷ്ട്രീയ പാർട്ടിയായ കെപിഎയുടെ കണ്ണൂർ ജില്ലാ സമ്മേളനം കണ്ണൂർ പയ്യാമ്പലം കൃഷ്ണ ബീച്ച് റിസോർട്ടിൽ കെപിഎ ദേശീയ ചെയർമാൻ രാജേന്ദ്രൻ വെള്ളപാലത്ത് ഉദ്ഘാടനം ചെയ്തു.

മുഖ്യമന്ത്രി ഉൾപ്പെടെ ഉന്നതരായ രാഷ്ട്രീയ നേതാക്കളുടെ നാടായിട്ടുപോലും കണ്ണൂരിന്റെ ആവശ്യങ്ങൾ ഇതുവരെ ഇവർ ആരും പരിഗണിച്ചിട്ടില്ലെന്ന് രാജേന്ദ്രൻ വെള്ളപ്പാലത്ത് ആരോപിച്ചു. കേരളത്തിലെ ഏറ്റവും കൂടുതൽ ടൂറിസം സാധ്യതയുള്ള ജില്ല കൂടിയാണ് കണ്ണൂർ. നാല് കിലോമീറ്റർ മണലിൽ പരന്നുകിടക്കുന്ന കേരളത്തിലെ ഏക ഡ്രൈവ്-ഇൻ ബീച്ചായ കണ്ണൂരിലെ മുഴപ്പിലങ്ങാട് ലോകത്തിലെ ഏറ്റവും മികച്ച ആറ് ഡ്രൈവ്-ഇൻ ബീച്ചുകളിൽ ഒന്നായി ബിബിസി 2016 ഇൽ തിരഞ്ഞെടുത്തിരുന്നു. മുഴുപ്പിലങ്ങാട് ഉൾപ്പെടെ ജനപ്രിയ ടൂറിസം കേന്ദ്രങ്ങൾ പൂർണ്ണമായും അവഗണിക്കപ്പെടുകയാണ്. കണ്ണൂർ ജില്ലയോടുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അവഗണന അവസാനിപ്പിക്കണമെന്നും രാജേന്ദ്രൻ വെള്ളപ്പാലത്ത് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി ജെറി രാജു സംഘടന റിപ്പോർട്ടും ദേശീയ പ്രസിഡന്റ് അശ്വനി നമ്പാറമ്പത്ത് അനുബന്ധ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ബീന സുനിൽ, രൂപേഷ് പുല്ലാഞ്ഞിയോടൻ, മനോജ് മാത്യു എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ വിവിധ കമ്മിറ്റികളിൽ നിന്നായി 470 ഓളം പ്രതിനിധികൾ സംബന്ധിച്ചു.

മുഹമ്മദ് ഇക്ബാൽ (പ്രസിഡണ്ട്‌), അശോക് കുമാർ (വൈ. പ്രസിഡണ്ട്), രൂപേഷ് പുല്ലഞ്ഞിയോടൻ (സെക്രട്ടറി), മുഹമ്മദ്  ആഷിഖ് (ജോ. സിക്രട്ടറി), മനോജ് കുമാർ (ട്രഷറർ), ആബിദ ഫക്രുദീൻ (ജോ. ട്രഷറർ) എന്നിവരുൾപ്പെടെ 19 അംഗ പുതിയ ജില്ലാ കമ്മറ്റിയെയും തെരഞ്ഞെടുത്തു.

Share:
Tags:
MTV News Keralaകേരളാ പ്രവാസി അസോസിയേഷന്റെ സംസ്ഥാന സമ്മേളനങ്ങൾക്ക് മുന്നോടിയായുള്ള ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കമായി. സ്വതന്ത്ര രാഷ്ട്രീയ പാർട്ടിയായ കെപിഎയുടെ കണ്ണൂർ ജില്ലാ സമ്മേളനം കണ്ണൂർ പയ്യാമ്പലം കൃഷ്ണ ബീച്ച് റിസോർട്ടിൽ കെപിഎ ദേശീയ ചെയർമാൻ രാജേന്ദ്രൻ വെള്ളപാലത്ത് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി ഉൾപ്പെടെ ഉന്നതരായ രാഷ്ട്രീയ നേതാക്കളുടെ നാടായിട്ടുപോലും കണ്ണൂരിന്റെ ആവശ്യങ്ങൾ ഇതുവരെ ഇവർ ആരും പരിഗണിച്ചിട്ടില്ലെന്ന് രാജേന്ദ്രൻ വെള്ളപ്പാലത്ത് ആരോപിച്ചു. കേരളത്തിലെ ഏറ്റവും കൂടുതൽ ടൂറിസം സാധ്യതയുള്ള ജില്ല കൂടിയാണ് കണ്ണൂർ. നാല് കിലോമീറ്റർ...കേരളാ പ്രവാസി അസോസിയേഷന്റെ സംസ്ഥാന സമ്മേളനങ്ങൾക്ക് മുന്നോടിയായുള്ള ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കമായി