‘സൊറയിലെ സത്ത’മാഗസിൻ പ്രകാശനം ചെയ്തു.

MTV News 0
Share:
MTV News Kerala

കോഴിക്കോട്:കോഴിക്കോട് പ്രൊവിഡൻസ് വുമൺസ് കോളേജ് 2022-23 വർഷത്തെ കോളേജ് മാഗസിൻ ‘സൊറയിലെ സത്ത’ നോവലിസ്റ്റും മാധ്യമ പ്രവർത്തകനുമായ സുഭാഷ് ചന്ദ്രൻ പ്രകാശനം ചെയ്തു.

പ്രിൻസിപ്പാൾ ഡോ:ജസീന ജോസഫ് അധ്യക്ഷത വഹിച്ചു. ബിന്ദു അമാട്ട് മുഖ്യാഥിതിയായി.മാഗസിൻ എഡിറ്റർ റന ഫാത്തിമ.പി ,സ്റ്റാഫ് എഡിറ്റർ സവിത റിബേക്ക,തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് വിദ്യാർത്ഥികളുടെ കലാ പരിപാടികൾ അരങ്ങേറി.