ദയ സാംസ്കാരിക വേദിയുടെ പ്രവർത്തനങ്ങൾ മാതൃകാപരം : പി ടി എ റഹീം എം എൽ എ
മാവൂർ: അരയങ്കോട് ദയ സാംസ്കാരിക വേദിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അഡ്വ. പി ടി എ റഹീം എം എൽ എ പറഞ്ഞു. അരയങ്കോട് ദയ സാംസ്കാരിക വേദിയുടെ മൂന്നാം വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാരക രോഗങ്ങൾമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ചേർത്തുപിടിക്കുന്നതോടൊപ്പം സ്വന്തമായി കിടപ്പാടമില്ലാത്ത മൂന്ന് കുടുംബങ്ങൾക്ക് വീട് വയ്ക്കാൻ ഭൂമി നൽകിയ സംഘടനയുടെ പ്രവർത്തനം ശ്ലാഘനീയമാണ്. ഇത്തരം പ്രവർത്തനങ്ങളും കൂട്ടായ്മകളും ഓരോ പ്രദേശത്തുമുണ്ടാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഖത്തർ സംസ്കൃതി പ്രസിഡന്റും ലോക കേരള സഭ അംഗവുമായ അറളയിൽ അഹമ്മദ്കുട്ടി, പ്രവാസി വ്യവസായിയും എസ് എച് ഹോൾഡിങ് ഗ്രൂപ്പ് ചെയർമാനുമായ സുനീർ കുതിരാടം, എം എസ് എസ് ജില്ല പ്രസിഡന്റ് പി പി അബ്ദുറഹിമാൻ, പാലിയേറ്റീവ് നഴ്സ് യമുന കെ, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ നൈഫ നാസർ എന്നിവരെ ചടങ്ങിൽ എം എൽ എ ആദരിച്ചു. രോഗികൾക്കുള്ള ധനസഹായ വിതരണോദ്ഘാടനം ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഷമ നിർവഹിച്ചു. ഹെൽപ്പ് ഡസ്ക് ഉദ്ഘാടനം ഓളിക്കൽ മോയിൻ നിർവഹിച്ചു. പാലിയേറ്റീവ് ഉപകരണങ്ങളുടെ സമർപ്പണവും, കൈത്താങ് കൈപ്പുസ്തകത്തിന്റെ പ്രകാശനവും നടന്നു.
ഹസ്സൻ മുനീർ അധ്യക്ഷത വഹിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഷമ, മുൻ മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ മാസ്റ്റർ, എം ധർമ്മജൻ, പി സി അബ്ദുൽകരീം സുനോജ് കുമാർ, മോയിൻ ഓളിക്കൽ, കെ.പി ചന്ദ്രൻ എന്നിവർ സംസാരിച്ചു. ലത്തീഫ് കുറ്റിക്കുളം സ്വാഗതവും ടി.കെ നാസർ നന്ദിയും പറഞ്ഞു. തുടർന്ന് പ്രശസ്ത ഗായകരായ ഫാസിലബാനു, എം എം ഗഫൂർ എന്നിവർ നയിച്ച ഗാനമേളയും നടന്നു.
© Copyright - MTV News Kerala 2021
View Comments (0)