കുന്നമംഗലം മണ്ഡലത്തിൽ
6 കോടി രൂപയുടെ
പ്രവൃത്തികൾക്കുള്ള നിർദ്ദേശമായി.
കുന്നമംഗലം നിയോജക മണ്ഡലത്തിൽനിന്നും
എം.എൽ.എയുടെ ആസ്തി വികസന ഫണ്ട്, പ്രാദേശിക വികസന ഫണ്ട്
എന്നിവയിൽ ഉൾപ്പെടുത്തി 6 കോടി രൂപയുടെ പ്രവർത്തികൾക്കുള്ള നിർദ്ദേശം ജില്ലാകളക്ടർക്ക് സമർപ്പിച്ചതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു.
കുന്നമംഗലം കുടുംബാരോഗ്യ കേന്ദ്രം നവീകരണം,
കുന്നമംഗലം പാറ്റേൺ ജില്ലാപഞ്ചായത്ത് കെട്ടിടത്തിൽ ജിംനേഷ്യം സ്ഥാപിക്കൽ,
ചെത്തുകടവ് സ്റ്റേഡിയം നവീകരണം,
പൈങ്ങോട്ടുപുറം എ.എൽ.പി സ്കൂൾ ടോയ്‌ലറ്റ് കോംപ്ലക്സ്,
കുന്നമംഗലം പഴയ ബസ് സ്റ്റോപ്പ് സ്ഥലത്ത് ഓപ്പൺ ജിം നിർമ്മിക്കൽ,
ജി.എൽ.പി.എസ് ചാത്തമംഗലം കെട്ടിട നിർമ്മാണം,
കുന്നമംഗലം ഗവൺമെൻ്റ് കോളേജ് റോഡ് വീതികൂട്ടൽ, ചൂലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് കെട്ടിടം,
ചാത്തമംഗലം തെന്നെഞ്ചേരി പറമ്പ് റോഡിൽ കൾവേർട്ട്, ജി.യു.പി.എസ് മണക്കാട് എസ്.എസ്.എ കെട്ടിടത്തിനു മുകളിൽ ഷീറ്റ് റൂഫ്,
നെല്ലിക്കോട്ട് കുഴിയിൽ അംഗനവാടി മണക്കാട് കെട്ടിടം, മാവൂർ ഹയർ സെക്കൻഡറി സ്കൂൾ കുളം നിർമ്മാണം, പെരുവയൽ ഖാദി ഉൽപാദന കേന്ദ്രം കെട്ടിടം, സർവീസ് സ്റ്റേഷൻ മാക്കിനിയാട്ടുതാഴം റോഡിൽ കൾവേർട്ട്,
പെരുമണ്ണ ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂൾ കെട്ടിടത്തിൽ കമ്മ്യൂണിറ്റി ഹാൾ,
ഒളവണ്ണ ആയുർവേദ ഡിസ്പെൻസറി കെട്ടിടം, താത്തൂർ എ.എം.എൽ.പി.എസ് കിച്ചൻ കോംപ്ലക്സ്, കൈലമഠം എ.എം.എൽ.പി.എസ് കിച്ചൻ കോംപ്ലക്സ്,
സി.ഡബ്ലിയു. ആർ.ഡി.എം ജല ഗുണനിലവാര പരിശോധന കൗണ്ടർ.
കുന്നമംഗലം തോട്ടത്തിൽ
അംഗനവാടിക്ക് മുകളിൽ സാംസ്കാരിക നിലയം,
കളരിക്കണ്ടി നവോദയ വായനശാല ഓഡിറ്റോറിയം,
ചെത്തുകടവ് പാലം സൈഡ് റോഡ് വീതികൂട്ടൽ,
കുന്നമംഗലം ശ്മശാനം റോഡ് വീതികൂട്ടൽ, തെറ്റുപറമ്പ് കോളനി സാംസ്കാരിക നിലയം, ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റി വെള്ളന്നൂർ ആംബുലൻസ്, ചൂലൂർ പെയിൻ ആൻ്റ് പാലിയേറ്റീവ് സൊസൈറ്റി ആംബുലൻസ്,
ആർ.ഇ.സി ജി.വി.എച്ച്.എസ് പ്രൊജക്ടർ, ഇൻവെർട്ടർ, ലാപ്ടോപ്പ്, കൂഴക്കോട് ഉപാസന വായനശാല കെട്ടിടം, വെള്ളന്നൂർ ചെമ്പുലരി വായനശാല കെട്ടിടം,
മാവൂർ പഞ്ചായത്തിലെ കൊക്കാഞ്ചേരികുന്ന് കുടിവെള്ള പദ്ധതിക്ക് പമ്പ് സെറ്റ്, എരഞ്ഞൊട്ടുമ്മൽ പട്ടികജാതി ശ്മശാനം വൈദ്യുതി ലൈൻ എക്സ്ടൻഷൻ,
ചെറുപ്പ സി.എച്ച്.സിയിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിൽ പെയിൻ ആൻ്റ് പാലിയേറ്റീവ് ട്രെയിനിങ് സെൻ്റർ ആരംഭിക്കുന്നതിനു സ്മാർട്ട് ക്ലാസ്,
എ.സി, ഫാൻ ഉൾപ്പെടെയുള്ള വയറിങ് പ്രവർത്തികൾ, നവശക്തി ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ് കെട്ടിടം, പെരുവയൽ പഞ്ചായത്തിലെ
ഡോക്ടർ പൽപ്പു ചാരിറ്റബിൾ ട്രസ്റ്റ് വെള്ളിപറമ്പ് ആംബുലൻസ്, കെ.പി ഗോവിന്ദൻകുട്ടി സ്മാരക വായനശാല കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും, ചെറുകുളത്തൂർ ഗവൺമെൻ്റ് എൽ.പി സ്കൂൾ സൗണ്ട് സിസ്റ്റം,
ചെറുകുളത്തൂർ വെസ്റ്റ് അംഗനവാടി സെൻ്റർ നമ്പർ 8 കുഴൽ കിണറിന് പമ്പ് സെറ്റും അനുബന്ധ സൗകര്യങ്ങളും,
പെരുമണ്ണ ഗ്രാമപഞ്ചായത്ത് പെയിൻ ആൻ്റ് പാലിയേറ്റീവ് ജനകീയസമിതി ആംബുലൻസ്, ഗ്രാമീണ വായനശാല പെരുമണ്ണ ബോർവെൽ,മോട്ടോർ അനുബന്ധ പ്രവർത്തികൾ, ഒളവണ പഞ്ചായത്തിലെ ചെറുകുന്ന് കൊടൽപാറ കുടിവെള്ളപദ്ധതി പമ്പ് സെറ്റും അനുബന്ധ ഉപകരണങ്ങളും, യുവജന വായനശാല കോടൽ നടക്കാവ് നവീകരണം, ആത്മബോധോദയം വായനശാല മണക്കടവ് കെട്ടിടം, ഒളവണ്ണ എൽ.പി സ്കൂൾ ലാപ്ടോപ്പ് എന്നീ പ്രവർത്തികളാണ് നിർദേശിച്ചിട്ടുള്ളതെന്നും എം.എൽ.എ പറഞ്ഞു.
© Copyright - MTV News Kerala 2021
View Comments (0)