
മാവൂർ: മാവൂർ പഞ്ചായത്ത് പൂക്കോയ തങ്ങൾ ഹോസ്പിസ് വി കെയർ സംഘടിപ്പിച്ച “സ്പർശം 24” പാലിയേറ്റീവ് സംഗമം കിടപ്പു രോഗികൾക്ക് വേറിട്ട അനുഭവമായി മാറി. മാവൂർ രാജീവ് ഗാന്ധി കൺവൻഷൻ സെൻ്ററിൽ വെച്ച് സംഘടിപ്പിച്ച സംഗമത്തിൽ രോഗികൾ പങ്കാളികളായി. മുൻ മന്ത്രിയും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി കെ കെ ബാവ സംഗമം ഉദ്ഘാടനം ചെയ്തു. പിടിഎച്ച് ചെയർമാൻ എൻ പി അഹമ്മദ് അധ്യക്ഷത വഹിച്ചു.
സയ്യിദ് ഹംസ ബാഫഖി തങ്ങൾ, കൊയിലാണ്ടി മുഖ്യാതിഥിയായി പങ്കെടുത്തു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.എ ഖാദർ മാസ്റ്റർ, മണ്ഡലം പ്രസിഡണ്ട് കെ മൂസ മൗലവി, മുസ്ലിംലീഗ് സംസ്ഥാന കൗൺസിലർ ടി.പി ചെറൂപ്പ, മെഡിക്കൽ കോളേജ് സി എച്ച് സെൻ്റർ പ്രസിഡണ്ട് കെ.പി കോയ ഹാജി, ജനറൽ സെക്രട്ടറി എം.വി സിദ്ധീഖ് മാസ്റ്റർ, മാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്തിമ ഉണിക്കൂർ, മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് മങ്ങാട്ട് അബ്ദു റസാഖ്, മണ്ഡലം വൈസ് പ്രസിഡണ്ട് എ.കെ മുഹമ്മദലി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ടി അബ്ദുൽഖാദർ, ഗ്രാമപഞ്ചായത്ത് അംഗം പി ഉമ്മർ മാസ്റ്റർ, മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സെക്രട്ടറി ഒ.എം നൗഷാദ്, എം.എസ് എഫ് സംസ്ഥാന സെക്രട്ടറി ഷാക്കിർ പാറയിൽ, യുഡിഎഫ് മാവൂർ പഞ്ചായത്ത് ചെയർമാൻ എം ഇസ്മായിൽ മാസ്റ്റർ, മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.കെ റസാഖ്, ചൂലൂർ സി എച്ച് സെൻ്റർ സെക്രട്ടറി കെ അലി ഹസ്സൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ
കെ.ജി പങ്കജാക്ഷൻ, കെ.എം.അപ്പു കുഞ്ഞൻ, എ.പി. മോഹൻദാസ്, കെ.പി. രാജശേഖരൻ,
എ.പി. അഷ്റഫ് , പി.കെ ബൈജു , ജനമൈത്രി ബീറ്റ് ഓഫീസർ എം ദിലീപ് കുമാർ, കെ എസ് രാമമൂർത്തി, അഷ്റഫ് ബാബു ചാലിയാർ , കെ വി ഷംസുദ്ദീൻ ഹാജി, എന്നിവർ ആശംസകൾ നേർന്നു. പിടിഎച്ച് കൺവീനർ കെ ലത്തീഫ് മാസ്റ്റർ സ്വാഗതവും ട്രഷറർ കെ ഉസ്മാൻ നന്ദിയും പറഞ്ഞു.
പരിപാടിയോട് അനുബന്ധിച്ച് കലാഭവൻ ഷമൽ നേതൃത്വം നൽകിയ കലാവിരുന്നും അരങ്ങേറി. പിടിഎച്ച് ജോയിൻ കൺവീനർ എം ടി സലീം മാസ്റ്റർ നിയന്ത്രിച്ചു. സമാപന സമ്മേളനം മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എൻ പി ഹംസ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി എച്ച് വർക്കിംഗ് ചെയർമാൻ ടി ഉമ്മർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എ കെ മുഹമ്മദലി ഉപഹാര സമർപ്പണം നടത്തി. ചിറ്റടി അഹമ്മദ് കുട്ടി ഹാജി, ശ്രീജ ആറ്റാഞ്ചേരി, പി ബീരാൻകുട്ടി, ഷറഫുന്നീസ പാറയിൽ, ഖദീജ കരീം, മുനീറത്ത് ടീച്ചർ, പി.കെ മുനീർ ടി.കെ അബ്ദുല്ലക്കോയ, കെ.എം മുർത്താസ്, പി ഇർഫാൻ, പി.കെ ശരീഫ, കെ. ജാഫർ,ബാവ വടക്കേടത്ത്, ഹബീബ് ചെറൂപ്പ എന്നിവർ സംബന്ധിച്ചു.
© Copyright - MTV News Kerala 2021
View Comments (0)