
മുക്കം: ദേശീയ ടാലൻറ് സെർച്ച് പരീക്ഷയിൽ കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സകൂൾ വിദ്യാർത്ഥിയായിരുന്ന മഹാറ ശിഹാബ് വിജയിയായി സ്കോളർഷിപ്പിന് അർഹത നേടി.

പത്താം തരത്തിൽ നിന്നാണ് പരീക്ഷ എഴുതാനാവുക. പത്ത് ലക്ഷത്തോളം വിദ്യാർത്ഥികൾ എഴുതിയ പരീക്ഷയിൽ കേവലം രണ്ടായിരത്തോളം വിദ്യാർത്ഥികൾ മാത്രമാണ് രണ്ട് ഘട്ടങ്ങളിലായി നടന്ന പരീക്ഷയിൽ വിജയിച്ച് സ്കോളർഷിപ്പിന് അർഹത നേടിയത്.എൻ.ടി.എസ്.ഇ നേടുന്ന വിദ്യാർത്ഥികൾക്ക് പി.എച്ച്.ഡി പഠനം വരെ സർക്കാറിൽ നിന്ന് സ്കോളർഷിപ്പ് ലഭിക്കും. കാരശ്ശേരി കളരിക്കണ്ടി സ്വദേശിയായ മഹാറ .ഷിഹാബ് – ഷബ്ന ദമ്പദികളുടെ മകളാണ്
- Advertisement -
© Copyright - MTV News Kerala 2021





View Comments (0)