ആശ്വാസ് പാലിയേറ്റീവ് സെന്ററിന് മെഡിസിൻ കവർ നൽകി പി.ടി.എം. ഹയർ സെക്കണ്ടറി സ്കൂളിലെ വർക്ക് എക്സ്പീരിയൻസ്

MTV News 0
Share:
MTV News Kerala

പി.ടി.എം. ഹയർ സെക്കണ്ടറി സ്കൂളിലെ വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കാരശ്ശേരി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആശ്വാസ് പാലിയേറ്റീവ് സെന്ററിന് 2000 മെഡിസിൻ കവർ നൽകി വർക്ക് എക്സ്പീരിയൻസ് വിദ്യാർഥികൾ സമൂഹത്തിന് മാതൃകയായി. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജി.സുധീർ  മെഡിസിൻ കവർ പാലിയേറ്റീവ് അംഗങ്ങൾക്ക് കൈമാറി. സ്മിതാ വി.പി (പഞ്ചായത്ത് പ്രസിഡണ്ട് ), ജംഷീദ് ഒളക (പഞ്ചായത്ത് വൈസ് പ്രസിഡന്റ്), പാലിയേറ്റീവ് അംഗങ്ങളായ എൽ കെ മുഹമ്മദ്, രക്ഷാകർത്താവ് ബാലകൃഷ്ണൻ, പി.ടി സുബൈർ, ഉമ്മർ.വി.പി, ഷീജ നേഴ്സ്, ദീപ നേഴ്സ്,സലീം.കെ.സി, സ്ക്കൂൾ വർക്ക് എക്സ്പീരിയൻസ് ടീച്ചർ  ഷെറീന ടീച്ചർ എന്നിവർ സംസാരിച്ചു.