ലഹരിക്കെതിരെ ബോധവൽക്കരണവുമായി പിടിഎം ഹയർ സെക്കൻ്ററി സ്കൂൾ

MTV News 0
Share:
MTV News Kerala

പ്രാദേശിക സംഗമങ്ങൾക്ക് തുടക്കമായി
മുക്കം:ലഹരി വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ബോധവൽക്കരണവുമായി കൊടിയത്തൂർ പിടിഎം ഹയർ സെക്കൻററി സ്കുൾ.കഴിഞ്ഞ പിടിഎ കമ്മറ്റി തീരുമാനപ്രകാരം വിവിധ പദ്ധതികളാണ് സ്കൂളിൻ്റെ നേതൃത്വത്തിൽ നടപ്പാക്കുന്നത്. ഇതിൻ്റെ ഭാഗമായി പ്രാദേശിക ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മക്ക് തുടക്കമായി. 20 പഞ്ചായത്തുകളിൽ നിന്ന് വിദ്യാർത്ഥികൾ എത്തുന്ന സാഹചര്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ വെച്ച് രക്ഷിതാക്കൾക്ക് ബോധവൽക്കരണം നൽകുകയാണ് ആദ്യഘട്ടത്തിൽ ചെയ്യുന്നത്. കൊടിയത്തൂർ ജി എം യു പി സ്കൂളിൽ നടന്ന പ്രാദേശിക ലഹരി വിരുദ്ധ കൂട്ടായ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് എസ്എ നാസർ അധ്യക്ഷത വഹിച്ചു. മുക്കം എസ് ഐ സജിത് സജീവ് ക്ലാസെടുത്തു. ഗ്രാമ പഞ്ചായത്തംഗം ടി.കെ അബൂബക്കർ മാസ്റ്റർ
പിടിഎ വൈസ് പ്രസിഡൻ്റുമാരായ സി. ഫസൽ ബാബു, പി.സി അബൂബക്കർ, ഹയർ സെക്കൻ്ററി പ്രധാനാധ്യാപകൻ എം എസ് ബിജു, ഹൈസ്കുൾ പ്രധാനാധ്യാപകൻ ജി.സുധീർ, എസ് എം സി ചെയർമാൻ സി.പി.എ അസീസ്,
നാസർ കാരങ്ങാടൻ, മൻസൂർ കൊടിയത്തൂർ, കെ.ടി ഹബീബ് തുടങ്ങിയവർ സംസാരിച്ചു.

ചിത്രം: പിടിഎം ഹയർ സെക്കൻ്ററി സ്കൂൾ ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മ വി. ഷംലൂലത്ത് ഉദ്ഘാടനം ചെയ്യുന്നു

Share:
MTV News Keralaപ്രാദേശിക സംഗമങ്ങൾക്ക് തുടക്കമായി മുക്കം:ലഹരി വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ബോധവൽക്കരണവുമായി കൊടിയത്തൂർ പിടിഎം ഹയർ സെക്കൻററി സ്കുൾ.കഴിഞ്ഞ പിടിഎ കമ്മറ്റി തീരുമാനപ്രകാരം വിവിധ പദ്ധതികളാണ് സ്കൂളിൻ്റെ നേതൃത്വത്തിൽ നടപ്പാക്കുന്നത്. ഇതിൻ്റെ ഭാഗമായി പ്രാദേശിക ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മക്ക് തുടക്കമായി. 20 പഞ്ചായത്തുകളിൽ നിന്ന് വിദ്യാർത്ഥികൾ എത്തുന്ന സാഹചര്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ വെച്ച് രക്ഷിതാക്കൾക്ക് ബോധവൽക്കരണം നൽകുകയാണ് ആദ്യഘട്ടത്തിൽ ചെയ്യുന്നത്. കൊടിയത്തൂർ ജി എം യു പി സ്കൂളിൽ നടന്ന പ്രാദേശിക ലഹരി വിരുദ്ധ...ലഹരിക്കെതിരെ ബോധവൽക്കരണവുമായി പിടിഎം ഹയർ സെക്കൻ്ററി സ്കൂൾ