ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിംഗ് പിടിയിലായില്ല; രാജ്യം മുഴുവന്‍ തിരച്ചില്‍, പഞ്ചാബില്‍ അതീവ ജാഗ്രത
ദില്ലി: ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിംഗിന് വേണ്ടി തിരച്ചില്‍ ഊര്‍ജിതം. എന്നാല്‍ ഇതുവരെ ഇയാളെ അറസ്‌ററ് ചെയ്യാനായിട്ടില്ല. പഞ്ചാബ് പോലീസ് ഇയാള്‍ എവിടെയാണെന്ന് ഒളിവിലുള്ളതെന്നാണ് പരിശോധിക്കുന്നത്. കഴിഞ്ഞ ദിവസം വൈകീട്ട് ജലന്ധറിലൂടെ ഒരു ബൈക്കില്‍ പോകുന്ന ദൃശ്യങ്ങളിലാണ് ഇയാളെ അവസാനമായി കണ്ടത്.
പഞ്ചാബ് പോലീസ് വലിയൊരു ഓപ്പറേഷന്‍ തന്നെ ഇയാളെ വലയിലാക്കാനായി ആരംഭിച്ചിട്ടുണ്ട്. ഇതുവരെ വാരിസ് പഞ്ചാബ് ഡേയുടെ 78 അംഗങ്ങളെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. അമൃത്പാല്‍ സിംഗിന്റെ ഏഴ് ഗണ്‍മാന്‍ വരെ അറസ്റ്റിലായിട്ടുണ്ട്.
ജലന്ധറിലെ ഷാകോട്ട് തെഹസിലിലേക്കാണ് ഇയാളുടെ വാഹനം പോയിരുന്നത്. ഖലിസ്ഥാന്‍ തീവ്രവാദി ബിന്ദ്രന്‍വാലയുടെ പിന്തുടര്‍ച്ചക്കാരനും, അനുയായിയുമാണ് താനെന്നാണ് അമൃത്പാല്‍ അവകാശപ്പെടുന്നത്. പോലീസിന്റെ കണ്ണുവെട്ടിച്ചാണ് ഇയാള്‍ ബൈക്കില്‍ രക്ഷപ്പെട്ടത്. ഇന്റര്‍നെറ്റും, എസ്എംഎസ് സര്‍വീസുകളും സംസ്ഥാനത്താകെ റദ്ദാക്കിയിട്ടുണ്ട്
© Copyright - MTV News Kerala 2021
View Comments (0)