പേവിഷബാധ സ്ഥിരീകരിച്ചു

MTV News 0
Share:

ഇന്നലെ കൊടിയത്തൂർ പഞ്ചായത്തിലെ മാട്ടുമുറി, കാരശ്ശേരി പഞ്ചായത്തിലെ സർക്കാർ പറമ്പ്, നെല്ലിക്കാപറമ്പ് പ്രദേശങ്ങളിലെ നാട്ടുകാരെ ആകെ ഭീതിയിൽ ആക്കിയ  നിരവധി മൃഗങ്ങളെയും ഒരു കുട്ടിയെയും കടിച്ച നായ    ചത്ത നിലയിൽ കണ്ടെത്തിയ  തുടർന്ന്     പൂക്കോട്  വെറ്റിനറി    പരിശോധന കേന്ദ്രത്തിലേക്ക് അയച്ചപ്പോൾ  നായയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്   പോസിറ്റീവ് ആയതുകൊണ്ട്  ( പേവിഷബാധ സ്ഥിരീകരിച്ചിട്ടുണ്ട് )      കടിച്ച നായയുമായി സമ്പർക്കം ഉള്ളവരും      ആർക്കെങ്കിലും  മാന്തോ കടിയോ ഏറ്റിട്ടുണ്ടെങ്കിൽ       ഡോക്ടർമാരെയോ     മെമ്പർമാരെയോ വിവരമറിയിക്കണമെന്ന് കാരശ്ശേരി പഞ്ചായത്ത് വാർഡ് മെമ്പർ ജിജിത   സുരേഷ് (ആരോഗ്യ സ്റ്റാൻറ്റിങ് കമ്മിറ്റി ചെയർപേഴ്സൺ  ) അറിയിച്ചു