ഗാന്ധിചിത്രം തകര്‍ത്തത് കോണ്‍ഗ്രസുകാര്‍ തന്നെയെന്ന് തെളിയുന്ന അക്രമ സമയം പോലീസ് പകർത്തിയ ചിത്രം പുറത്ത്.എസ്എഫ്ഐ പ്രവര്‍ത്തകര്‍ പോയതിന് ശേഷവും ചിത്രം ചുവരില്‍.

MTV News 0
Share:

വയനാട്ടിലെ രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസിലെ ഗാന്ധിചിത്രം തകര്‍ത്തത് കോണ്‍ഗ്രസുകാര്‍ തന്നെയെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. എസ്എഫ്ഐ പ്രവര്‍ത്തകരെ അവിടെ നിന്നും നീക്കിയതിന് ശേഷവും ചിത്രം ചുവരില്‍ തന്നെയുണ്ട്. പൊലീസ് പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത്.

അതേസമയം എസ്‌ എഫ്‌ ഐ ഓഫീസ്‌ ആക്രമണത്തിന്‌ ഗൂഢാലോചന നടത്തിയെന്ന് കെ എസ്‌ യു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ വെളിപ്പെടുത്തിയിരുന്നു. കൽപ്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം കൂടിയായ ജഷീർ പള്ളിവയലിന്റേതാണ്‌ വെളിപ്പെടുത്തൽ.

എം പി ഓഫീസിലെ എസ്‌ എഫ്‌ ഐ പ്രതിഷേധത്തിന്‌ പിന്നാലെ നടന്ന കോൺഗ്രസ്‌ ആക്രമണങ്ങളിൽ ഗൂഢാലോചന നടന്നെന്ന് തെളിയിക്കുന്നതാണ്‌ പരാമർശങ്ങൾ. കൽപ്പറ്റയിലെ ദേശാഭിമാനി ഓഫീസ്‌ ആക്രമണകേസ്‌ പ്രതിയുമായ ജഷീർ പള്ളിവയലിന്റേതാണ്‌‌‌ വെളിപ്പെടുത്തൽ.ഇന്നലെ നടന്ന ഒരു ചാനൽ ചർച്ചയിൽ എസ്‌ എഫ്‌ ഐ ഓഫീസ്‌ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായും ഇതിനിടെയാണ്‌ ദേശാഭിമാനി ആക്രമിച്ചതെന്നും ഇയാൾ പറയുന്നു.

കല്ലെറിഞ്ഞ സംഘത്തിന്‌ മുന്നിൽ താൻ ഉണ്ടായിരുനെന്നും അതിൽ ഖേദമില്ലെന്നും പറയുന്ന ജഷീർ തൻ തനി ഗാന്ധി ഭക്തനാണെന്നും പറയുന്നു.

Share:
വയനാട്ടിലെ രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസിലെ ഗാന്ധിചിത്രം തകര്‍ത്തത് കോണ്‍ഗ്രസുകാര്‍ തന്നെയെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. എസ്എഫ്ഐ പ്രവര്‍ത്തകരെ അവിടെ നിന്നും നീക്കിയതിന് ശേഷവും ചിത്രം ചുവരില്‍ തന്നെയുണ്ട്. പൊലീസ് പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത്. അതേസമയം എസ്‌ എഫ്‌ ഐ ഓഫീസ്‌ ആക്രമണത്തിന്‌ ഗൂഢാലോചന നടത്തിയെന്ന് കെ എസ്‌ യു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ വെളിപ്പെടുത്തിയിരുന്നു. കൽപ്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം കൂടിയായ ജഷീർ പള്ളിവയലിന്റേതാണ്‌ വെളിപ്പെടുത്തൽ. എം പി ഓഫീസിലെ എസ്‌ എഫ്‌ ഐ...ഗാന്ധിചിത്രം തകര്‍ത്തത് കോണ്‍ഗ്രസുകാര്‍ തന്നെയെന്ന് തെളിയുന്ന അക്രമ സമയം പോലീസ് പകർത്തിയ ചിത്രം പുറത്ത്.എസ്എഫ്ഐ പ്രവര്‍ത്തകര്‍ പോയതിന് ശേഷവും ചിത്രം ചുവരില്‍.