മുതിര്‍ന്നവര്‍ക്ക് ‘സായാഹ്നം ‘ വിശ്രമ കേന്ദ്രം രാഹുൽ ഗാന്ധി നാടിന് സമര്‍പ്പിച്ചു.
മുക്കം:മുതിര്‍ന്ന പൗരന്മാര്ക്കും വഴിയാത്രക്കാര്‍ക്കുമായി ചേന്ദമംഗലൂര്‍ പുല്‍പ്പറമ്ബില്‍ ഒരുക്കിയ ‘സായാഹ്നം’ വിശ്രമകേന്ദ്രം രാഹുല്‍ഗാന്ധി എം.പി നാടിന് സമര്‍പ്പിച്ചു.
അന്തരിച്ച സി.ടി ജബ്ബാര്‍ ഉസ്താദിന്റെ സ്മരണയ്ക്കായി കുടുംബം പണിതതാണ് കേന്ദ്രം. മുക്കം നഗരസഭ ചെയര്മാന് പി.ടി ബാബു അദ്ധ്യക്ഷത വഹിച്ചു. സി.ടി ആദില്‍ ആമുഖഭാഷണം നടത്തി. സായാഹ്നത്തിന്റെ താക്കോല്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയില്‍ നിന്ന് സീനിയര്‍ സിറ്റിസണ്‍സ് ഫോറം പ്രതിനിധി കെ.ടി നജീബ് ഏറ്റുവാങ്ങി.
കെ.സി വേണുഗോപാല്‍ എംപി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, എ.പി അനില്‍ കുമാര്‍ എം.എല്‍.എ, ലിന്റോ ജോസഫ് എം.എല്‍.എ, ജോര്‍ജ് എം.തോമസ്, കെ.എം ഷാജി, നിന മറിയം, ടി.വിശ്വനാഥന്, നവാസ് പാലേരി, ഡോ.പി.എ കരീം, കെ. സുബൈര്‍, എ.പി.ജാഫര്‍ ഷരീഫ്, ഷാഫി, ഇ.പി അബ്ദുറഹിമാന്, കെ.പി.വേലായുധന് എന്നിവര്‍ പ്രസംഗിച്ചു.
© Copyright - MTV News Kerala 2021
View Comments (0)