അപകീർത്തിക്കേസിൽ കുറ്റക്കാരനാണെന്ന വിധി സ്‌റ്റേ ചെയ്യണമെന്ന കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. രാഹുലിന്റെ ഹർജിയിൽ സുപ്രീം കോടതി എതിർ കക്ഷിയായ പൂർണേഷ് മോദിക്ക് നോട്ടീസ് അയച്ചു. അടിയന്തരമായി സ്റ്റേ ആവശ്യം അംഗീകരിക്കാതെ കോടതി, വിശദമായ മറുവാദം കൂടി കേൾക്കണമെന്ന് വ്യക്തമാക്കുകയായിരുന്നു. ഹർജി ആഗസ്റ്റ് 4നു പരിഗണിക്കും. ജസ്റ്റിസുമാരായ ബിആർ ഗവായ്, പ്രശാന്ത് കുമാർ മിശ്ര എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
മോദി വിരുദ്ധ പരാമർശത്തിൽ രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ സൂറത്ത് കോടതി വിധി റദ്ദാക്കാൻ ഗുജറാത്ത് ഹെെക്കോടതി വിസമ്മതിച്ച സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിച്ചത് . 2019 ലോകസഭാ തെരഞ്ഞെടുപ്പ് കാലത്ത് കർണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗത്തിൽ മോദി സമുദായത്തെ അപമാനിച്ചുവെന്നതാണ് കേസ്.
© Copyright - MTV News Kerala 2021
View Comments (0)