രാഹുല്‍ ഗാന്ധിയുടെ അയോഗ്യത; ആളിക്കത്തി പ്രതിഷേധം; ഈ യുദ്ധം നേരിടുമെന്ന് കോണ്‍ഗ്രസ്
ദില്ലി: രാജ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേതാക്കളെയും ഞെട്ടിച്ചു കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ടുള്ള ലോക്‌സഭ സെക്രട്ടറിയേറ്റിന്റെ ഉത്തരവ് പുറത്തുവന്നത്. അപകീര്‍ത്തി കേസില്‍ ശിക്ഷിക്കപ്പെട്ട രാഹുല്‍ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയിരിക്കുകയാണ്. തീരുമാനം പുറത്തുവന്നതിന് പിന്നാലെ വലിയ പ്രതിഷേധമാണ് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നടക്കം ഉയരുന്നത്. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പ്രതികരണങ്ങളിലേക്ക്
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കാനുള്ള എല്ലാ വഴികളും ബി ജെ പി പ്രയോഗിച്ചെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. സത്യം പറയുന്നവരെ നിലനിര്‍ത്താന്‍ ബി ജെ പി ആഗ്രഹിക്കുന്നില്ല. പക്ഷേ, ഞങ്ങള്‍ സത്യം പറയുന്നത് തുടര്‍ന്നുകൊണ്ടേയിരിക്കും. ജനാധിപത്യം സംരക്ഷിക്കാന്‍ ഞങ്ങള്‍ ജയിലില്‍ പോകണമെങ്കിലും അതിനും തയ്യാറാണെന്ന് ഖാര്‍ഖെ മാധ്യമങ്ങളോട് പറഞ്ഞു.
© Copyright - MTV News Kerala 2021
View Comments (0)