രാഹുല്‍ ഗാന്ധിയുടെ അയോഗ്യത: പ്രതിപക്ഷത്തെ ഒന്നിപ്പിക്കാന്‍ കോണ്‍ഗ്രസ്, നിര്‍ദേശങ്ങള്‍ ഇങ്ങനെ

MTV News 0
Share:
MTV News Kerala

ദില്ലി: രാഹുല്‍ അയോഗ്യനാക്കപ്പെട്ട സംഭവത്തില്‍ പുതിയ നീക്കത്തിന് കോണ്‍ഗ്രസ്. പ്രതിപക്ഷ പാര്‍ട്ടികളുടെ സഹകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെല്ലാം നേരത്തെ രാഹുലിന്റെ അയോഗ്യതയില്‍ പ്രതികരിച്ചിരുന്നു. ഇതില്‍ കോണ്‍ഗ്രസ് നന്ദി അറിയിച്ചു. ജനാധിപത്യത്തെ രക്ഷിക്കാനായി കൃത്യമായി ആസൂത്രണം ചെയ്ത പ്രതിഷേധ പ്രകടനങ്ങള്‍ക്കാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.

ഇന്നലെ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലായിരുന്നു യോഗം ചേര്‍ന്നത്.സോണിയാ ഗാന്ധിയും, മുതിര്‍ന്ന നേതാവ് പി ചിദംബരവും അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. രാഹുലിന്റെ അയോഗ്യത്തില്‍ എന്ത് രാഷ്ട്രീയ തന്ത്രം ഉപയോഗിക്കാമെന്നാണ് കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തത്.

അഭിഷേഷ് മനു സിംഗ്വി നിയമപരമായ നീക്കങ്ങളും, തന്ത്രങ്ങളും നേതാക്കള്‍ക്ക് മുന്നില്‍ വിശദീകരിച്ചു. രാജ്യത്തൊന്നാകെ പ്രതിഷേധ പ്രകടനത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. വരും ദിവസങ്ങളില്‍ ഇത് ആരംഭിക്കുമെന്നും ജയറാം രമേശ് പറഞ്ഞു. പ്രതിപക്ഷ നേതാക്കളുടെ പിന്തുണയെയും കോണ്‍ഗ്രസ് നേതൃത്വം സ്വാഗതം ചെയ്തു

Share:
Tags:
MTV News Keralaദില്ലി: രാഹുല്‍ അയോഗ്യനാക്കപ്പെട്ട സംഭവത്തില്‍ പുതിയ നീക്കത്തിന് കോണ്‍ഗ്രസ്. പ്രതിപക്ഷ പാര്‍ട്ടികളുടെ സഹകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെല്ലാം നേരത്തെ രാഹുലിന്റെ അയോഗ്യതയില്‍ പ്രതികരിച്ചിരുന്നു. ഇതില്‍ കോണ്‍ഗ്രസ് നന്ദി അറിയിച്ചു. ജനാധിപത്യത്തെ രക്ഷിക്കാനായി കൃത്യമായി ആസൂത്രണം ചെയ്ത പ്രതിഷേധ പ്രകടനങ്ങള്‍ക്കാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. ഇന്നലെ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ യോഗം ചേര്‍ന്നിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലായിരുന്നു യോഗം ചേര്‍ന്നത്.സോണിയാ ഗാന്ധിയും, മുതിര്‍ന്ന നേതാവ് പി ചിദംബരവും അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. രാഹുലിന്റെ...രാഹുല്‍ ഗാന്ധിയുടെ അയോഗ്യത: പ്രതിപക്ഷത്തെ ഒന്നിപ്പിക്കാന്‍ കോണ്‍ഗ്രസ്, നിര്‍ദേശങ്ങള്‍ ഇങ്ങനെ