രാഹുല്‍ ഗാന്ധിക്ക് പകരം വയനാട്ടില്‍ ആര്; ചർച്ച ദേശീയ പ്രാധാന്യമുള്ള നേതാവിലേക്ക്, തിരഞ്ഞെടുപ്പ് മെയ് മാസം?
കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടതോടെ വയനാട് ലോക്സഭ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ക്രിമിനല്‍ മാനനഷ്ട കേസില്‍ രാഹുല്‍ ഗാന്ധിയെ സൂറത്ത് കോടതി രണ്ട് വർഷത്തേക്ക് ശിക്ഷിച്ചതിന് പിന്നാലെയായിരുന്നു ലോക്സഭ സെക്രട്ടറിയേറ്റ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.രണ്ട് വർഷമോ അതില്‍ കൂടുതല്‍ കാലയളവിലേക്കോ ശിക്ഷിക്കപ്പെടുന്ന വ്യക്തികള്‍ക്ക് ജനപ്രതിനിധിയായി തുടരാന്‍ സാധിക്കില്ലെന്നതാണ് ജനപ്രാതിനിധ്യ നിയമം വ്യക്തമാക്കുന്നത്. ഈ ചട്ടമാണ് രാഹുല്‍ ഗാന്ധിക്ക് തിരിച്ചടിയായത്. സൂറത്ത് കോടതി നടപടിക്കെതിരെ രാഹുല്‍ ഗാന്ധി മേല്‍ക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ്.
- Advertisement -
© Copyright - MTV News Kerala 2021
View Comments (0)