നിപമരണം സ്ഥിരീകരിച്ച പാഴൂരിലെ കോൺഗ്രസ് പ്രവർത്തകർക്ക് ആവേശം നൽകി യാത്രക്കിടയിൽ രാഹുൽ ഗാന്ധി പാഴൂരിലിറങ്ങി.

MTV News 0
Share:

മാവൂർ | പ്രദേശത്തിന് തൊട്ടടുത്ത പുൽപറമ്പിൽ നിർമ്മിച്ച സായാഹ്നം സാംസ്ക്കാരിക നിലയത്തിൻ്റെ ഉൽഘാടനത്തിന് പോകവേയാണ് രാഹുൽ ഗാന്ധി പാഴൂരിലിറങ്ങിയത്.

രാഹുൽ ഗാന്ധി ഇതുവഴി പോകുന്നതറിഞ്ഞ് ഉച്ചയോടെ തന്നെ സ്ത്രീകളും കുട്ടികളും യുവാക്കളുമടക്കം കോൺഗ്രസ് പതാകകളുമായി മുന്നൂരിൽ തടിച്ചുകൂടിയിരുന്നു.

അവരുടെ പ്രതീക്ഷ തെറ്റിക്കാതെ രാഹുൽ ഗാന്ധി കാർ നിർത്തിച്ച് അവിടെയിറങ്ങി. പ്രവർത്തകരുടെ മുദ്രാവാക്യം വിളികൾക്കിടയിൽ പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകരോട് രാഹുൽ ഗാന്ധി കുശലം പറഞ്ഞു.

കൂടാതെ നിപ ബാധിച്ചു മരിച്ച കുട്ടി യുടെ കുടുംബത്തിന് നഷ്ടപരിഹാരവും ഒരാൾക്ക് സർക്കാർ ജോലിയും ലഭിക്കാൻ മുഖ്യമന്ത്രിയോട് ശുപാർശ ചെയ്യുന്നതിനായി കോൺഗ്രസ് പാഴൂർ യൂണിറ്റ് കമ്മറ്റി നൽകിയ നിവേദനവും സ്വീകരിച്ചു.

മുന്നൂരിൽ പത്തു മിനിറ്റോളം ചിലവഴിച്ച ശേഷമാണ് രാഹുൽ ഗാന്ധി പുൽപറമ്പിലേക്ക് പോയത്.

Share:
മാവൂർ | പ്രദേശത്തിന് തൊട്ടടുത്ത പുൽപറമ്പിൽ നിർമ്മിച്ച സായാഹ്നം സാംസ്ക്കാരിക നിലയത്തിൻ്റെ ഉൽഘാടനത്തിന് പോകവേയാണ് രാഹുൽ ഗാന്ധി പാഴൂരിലിറങ്ങിയത്. രാഹുൽ ഗാന്ധി ഇതുവഴി പോകുന്നതറിഞ്ഞ് ഉച്ചയോടെ തന്നെ സ്ത്രീകളും കുട്ടികളും യുവാക്കളുമടക്കം കോൺഗ്രസ് പതാകകളുമായി മുന്നൂരിൽ തടിച്ചുകൂടിയിരുന്നു. അവരുടെ പ്രതീക്ഷ തെറ്റിക്കാതെ രാഹുൽ ഗാന്ധി കാർ നിർത്തിച്ച് അവിടെയിറങ്ങി. പ്രവർത്തകരുടെ മുദ്രാവാക്യം വിളികൾക്കിടയിൽ പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകരോട് രാഹുൽ ഗാന്ധി കുശലം പറഞ്ഞു. കൂടാതെ നിപ ബാധിച്ചു മരിച്ച കുട്ടി യുടെ കുടുംബത്തിന് നഷ്ടപരിഹാരവും ഒരാൾക്ക് സർക്കാർ...നിപമരണം സ്ഥിരീകരിച്ച പാഴൂരിലെ കോൺഗ്രസ് പ്രവർത്തകർക്ക് ആവേശം നൽകി യാത്രക്കിടയിൽ രാഹുൽ ഗാന്ധി പാഴൂരിലിറങ്ങി.