സർക്കാർ ജോലി: റെയില്‍വേ 3 ലക്ഷം ഒഴിവുകള്‍ നികത്തുന്നു: ഇന്ത്യാ പോസ്റ്റും വിളിച്ചു, ശമ്പളം 63200 രൂപ വരെ

MTV News 0
Share:
MTV News Kerala

സർക്കാർ ജോലി സ്വപ്നം കാണുന്ന ഉദ്യോഗാർത്ഥികള്‍ക്ക് സന്തോഷവാർത്തയുമായി കേന്ദ്ര മന്ത്രി. വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളിലായി 9.79 ലക്ഷത്തിലധികം ഒഴിവുകൾ രാജ്യത്തുണ്ടെന്നാണ് കേന്ദ്ര പേഴ്‌സണൽ സഹമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കിയത്. ഇന്ത്യൻ റെയിൽവേയിലാണ് ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ – 2.93 ലക്ഷം. വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, കേന്ദ്ര സർക്കാരിനുള്ളിലെ സംഘടനകൾ എന്നിവയുടെ ആവശ്യങ്ങൾക്കനുസരിച്ചാണ് ഒഴിവുകൾ നികത്തുന്നത് തുടർച്ചയായ പ്രക്രിയയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു

ഒഴിവുള്ള തസ്തികകൾ എത്രയും വേഗം നികത്താൻ കേന്ദ്ര സർക്കാർ എല്ലാ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം രേഖാമൂലമുള്ള മറുപടിയിൽ പറഞ്ഞു. ഇന്ത്യൻ സർക്കാരിന്റെ റോസ്ഗർ മേളകൾ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഒരു ഉത്തേജകമായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പ്രസ്താവിച്ചു.

ചെലവ് വകുപ്പിന്റെ വാർഷിക റിപ്പോർട്ട് അനുസരിച്ച്, പ്രതിരോധത്തിൽ (സിവിൽ) 2.64 ലക്ഷം, ആഭ്യന്തര വകുപ്പിൽ 1.43 ലക്ഷം, ഇന്ത്യൻ പോസ്റ്റ് തസ്തികകളിൽ 90,050, റവന്യൂ വകുപ്പില്‍ 80,243, ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് വിഭാഗത്തിൽ 25,934, ആറ്റോമിക് വിഭാഗത്തിൽ 9,460 എന്നിങ്ങനെയാണ് ഒഴിവുകൾ.

Share:
Tags:
MTV News Keralaസർക്കാർ ജോലി സ്വപ്നം കാണുന്ന ഉദ്യോഗാർത്ഥികള്‍ക്ക് സന്തോഷവാർത്തയുമായി കേന്ദ്ര മന്ത്രി. വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളിലായി 9.79 ലക്ഷത്തിലധികം ഒഴിവുകൾ രാജ്യത്തുണ്ടെന്നാണ് കേന്ദ്ര പേഴ്‌സണൽ സഹമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കിയത്. ഇന്ത്യൻ റെയിൽവേയിലാണ് ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ – 2.93 ലക്ഷം. വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, കേന്ദ്ര സർക്കാരിനുള്ളിലെ സംഘടനകൾ എന്നിവയുടെ ആവശ്യങ്ങൾക്കനുസരിച്ചാണ് ഒഴിവുകൾ നികത്തുന്നത് തുടർച്ചയായ പ്രക്രിയയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു ഒഴിവുള്ള തസ്തികകൾ എത്രയും വേഗം നികത്താൻ കേന്ദ്ര സർക്കാർ എല്ലാ മന്ത്രാലയങ്ങൾക്കും...സർക്കാർ ജോലി: റെയില്‍വേ 3 ലക്ഷം ഒഴിവുകള്‍ നികത്തുന്നു: ഇന്ത്യാ പോസ്റ്റും വിളിച്ചു, ശമ്പളം 63200 രൂപ വരെ