മഴക്കാല രോഗങ്ങളെ ചെറുക്കും , 200 കോടിയുടെ മരുന്നെത്തി

MTV News 0
Share:
MTV News Kerala

മഴക്കാല പകർച്ചവ്യാധികൾ നേരിടാൻ സർക്കാർ ആശുപത്രികളിൽ സൗജന്യ വിതരണത്തിന്‌ 200 കോടി രൂപയുടെ മരുന്ന്‌ മെഡിക്കൽ സർവീസസ്‌ കോർപറേഷൻ സംഭരിച്ചു. പകർച്ചപ്പനി, എച്ച്‌ വൺ എൻ വൺ, എലിപ്പനി തുടങ്ങിയവയ്‌ക്കായി 45 ഇനം മരുന്നുകളാണ്‌ ആദ്യഘട്ടത്തിൽ കോർപറേഷൻ സംഭരണശാലകളിൽ എത്തിച്ചത്‌. കൂടാതെ 22. 44 കോടിയുടെ മരുന്ന്‌ ആശുപത്രികളിൽ സ്‌റ്റോക്കുമുണ്ട്‌. പത്തുവർഷത്തെ മഴക്കാല രോഗങ്ങൾ വിലയിരുത്തിയാണ്‌ മരുന്ന്‌ സംഭരിച്ചത്. പകർച്ചവ്യാധികൾ പിടിപെടുന്നവർക്ക്‌ കോവിഡ്‌ ബാധിച്ചാൽ നേരിടാനുള്ള സജ്ജീകരണവും മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തി. ഡെങ്കി, എലിപ്പനി പ്രതിരോധത്തിന്‌ ഊന്നൽ നൽകും.
യോഗം മഴക്കാല രോഗങ്ങൾ അവലോകനംചെയ്‌തു. ജലജന്യ, ജന്തുജന്യ രോഗങ്ങൾക്കെതിരെ നിരീക്ഷണം ശക്തമാക്കും. ഇതിനാവശ്യമായ മരുന്നുകളും കരുതൽ ശേഖരമായി സംഭരിച്ചിട്ടുണ്ട്. ഇവ രണ്ടും കൂടുതലായി കണ്ട തിരുവനന്തപുരത്തും എറണാകുളത്തും പ്രതിരോധ മരുന്ന്‌ കൂടുതലായി എത്തിച്ചു. എല്ലാ ജില്ലയിലും ജാഗ്രത പാലിക്കാനും തദ്ദേശഭരണ വകുപ്പുമായി സഹകരിച്ച് മഴക്കാല രോഗ പ്രതിരോധ പ്രചാരണം നടത്താനും മന്ത്രി നിർദേശിച്ചു.

Share:
Tags:
MTV News Keralaമഴക്കാല പകർച്ചവ്യാധികൾ നേരിടാൻ സർക്കാർ ആശുപത്രികളിൽ സൗജന്യ വിതരണത്തിന്‌ 200 കോടി രൂപയുടെ മരുന്ന്‌ മെഡിക്കൽ സർവീസസ്‌ കോർപറേഷൻ സംഭരിച്ചു. പകർച്ചപ്പനി, എച്ച്‌ വൺ എൻ വൺ, എലിപ്പനി തുടങ്ങിയവയ്‌ക്കായി 45 ഇനം മരുന്നുകളാണ്‌ ആദ്യഘട്ടത്തിൽ കോർപറേഷൻ സംഭരണശാലകളിൽ എത്തിച്ചത്‌. കൂടാതെ 22. 44 കോടിയുടെ മരുന്ന്‌ ആശുപത്രികളിൽ സ്‌റ്റോക്കുമുണ്ട്‌. പത്തുവർഷത്തെ മഴക്കാല രോഗങ്ങൾ വിലയിരുത്തിയാണ്‌ മരുന്ന്‌ സംഭരിച്ചത്. പകർച്ചവ്യാധികൾ പിടിപെടുന്നവർക്ക്‌ കോവിഡ്‌ ബാധിച്ചാൽ നേരിടാനുള്ള സജ്ജീകരണവും മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന...മഴക്കാല രോഗങ്ങളെ ചെറുക്കും , 200 കോടിയുടെ മരുന്നെത്തി