ഫലസ്ത്വീൻ ജനതയ്ക്കൊപ്പം: ബഹുജന റാലിയും പൊതു സമ്മേളനവും തിങ്കളാഴ്ച്ച

MTV News 0
Share:
MTV News Kerala

മുക്കം : സ്വന്തം മണ്ണിനു വേണ്ടി പൊരുതിക്കൊണ്ടിരിക്കുന്ന ഫലസ്തീനികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ‘ഫലസ്തീനികൾക്കൊപ്പം’ എന്ന തലക്കെട്ടിൽ തിങ്കളാഴ്ച്ച (ഒക്ടോബർ 16 ) മുക്കം ടൗണിൽ ബഹുജനറാലിയും പൊതു സമ്മേളനവും സംഘടിപ്പിക്കും.
മുക്കം പൗരാവലി സംഘടിപ്പിക്കുന്ന റാലിയിൽ പ്രമുഖ ചരിത്രകാരനും വിദേശകാര്യ വിദഗ്ദനും കോഴിക്കോട് ഗവ.ആർട്സ് & സയൻസ് കോളജ് ചരിത്രവിഭാഗം മേധാവിയുമായ പ്രൊഫ. ഡോ. പി ജെ വിൻസെന്റ്, കാരശേരി പഞ്ചായത്ത് പ്രസിഡന്റ് വി പി സ്മിത, കൊടിയത്തൂർ പഞ്ചായത്ത് പ്രസി. ദിവ്യ ഷിബു തുടങ്ങി വിവിധ രാഷ്ട്രീയ-മത-സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.
മുക്കം മിനി പാർക്കിൽ നിന്ന് വൈകീട്ട് 4 ന് പ്രകടനം ആരംഭിക്കും.
5 ന് മുക്കം ആലിൻചുവട്ടിൽ എസ് കെ പാർക്കിൽ പൊതു സമ്മേളനം നടക്കും.