കെ.പി. ചാത്തു മാസ്റ്റര്‍ എന്‍ഡോവമെന്റ് വിതരണം ചെയ്തു.

MTV News 0
Share:

മാവൂർ: അധ്യാപകനും ചാത്തമംഗലം മലയമ്മ എ.യു.പി. സ്‌കൂള്‍ മാനേജരുമായിരുന്ന കെ.പി. ചാത്തു മാസ്റ്ററുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ എന്‍ഡോവമെന്റ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി വിതരണം ചെയ്തു. പി.ടി.എ. പ്രസിഡന്റ് അബ്ദുള്‍ അസീസ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥിനി ഫര്‍സീന വരച്ച ഛായാചിത്രം ജനാര്‍ദനന്‍ കളരിക്കണ്ടിക്ക് കൈമാറി.
ഇ. കൃഷ്ണന്‍കുട്ടി,
പി. സതീദേവി, കുഞ്ഞിമരക്കാര്‍, ഫാത്തിമബീവി, കെ.കെ.രാജേന്ദ്രകുമാര്‍, ടി.വി. വാസു,
മുഹമ്മദ് ഹര്‍ഹറത്ത്, എന്‍. ബീന എന്നിവര്‍ സംസാരിച്ചു.