ഇന്‍സ്റ്റഗ്രാമില്‍ റെക്കോര്‍ഡിട്ട് വിജയ്

MTV News 0
Share:
MTV News Kerala

ഫേസ്ബുക്കിലും ട്വിറ്ററിലുമൊക്കെ അക്കൗണ്ട് ഉള്ള തമിഴ് നടൻ വിജയ് ഇന്നലെയാണ് ഇന്‍സ്റ്റഗ്രാമില്‍ ഔദ്യോഗിക അക്കൗണ്ട് ആരംഭിച്ചത്. മിനിറ്റുകള്‍ക്കകം തന്നെ ഫോളോവേഴ്സിന്‍റെ കുത്തൊഴുക്കായിരുന്നു ഈ അക്കൗണ്ടിലേക്ക്. ഇന്‍സ്റ്റഗ്രാമിലേക്കുള്ള കടന്നുവരവില്‍ ചില റെക്കോര്‍ഡുകളും സ്വന്തമാക്കി വിജയ്.

ഏറ്റവും വേഗതയില്‍ ഒരു മില്യണ്‍ ഫോളോവേഴ്സിനെ നേടിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ ആഗോള തലത്തില്‍ തന്നെ മൂന്നാം സ്ഥാനത്താണ് വിജയ് ഇന്നതെ ആരംഭിച്ച അക്കൗണ്ട്. 99 മിനിറ്റ് കൊണ്ടാണ് ആക്റ്റര്‍ വിജയ് എന്ന അക്കൗണ്ട് ഒരു മില്യണ്‍ ആളുകള്‍ ഫോളോ ചെയ്തത്. ഒരു മില്യണ്‍ ഫോളോവേഴ്സിന്‍റെ ഈ വേഗ നേട്ടത്തില്‍ രണ്ട് അക്കൗണ്ടുകള്‍ മാത്രമേ വിജയ്‍യുടെ മുന്നില്‍ ഉള്ളൂ. ഒന്നാം സ്ഥാനത്ത് കെ- പോപ്പ് ബാന്‍ഡ് ആയ ബിടിഎസ് ആണ്. 43 മിനിറ്റ് കൊണ്ടാണ് ബിടിഎസിന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് ഒരു മില്യണ്‍ ഫോളോവേഴ്സ് ആയത്. രണ്ടാം സ്ഥാനത്ത് ഹോളിവുഡ് താരം ഏയ്ഞ്ചലീന ജോളിയാണ്. 59 മിനിറ്റുകളിലാണ് ജോളിക്ക് ഒരു മില്യണ്‍ ഫോളോവേഴ്സിനെ ലഭിച്ചത്.